പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്: കരോലിനാ മാരിന്‍ പവറില്‍ സിന്ധുവിന് തോല്‍‌വി

ഹൈദരാബാദ്, തിങ്കള്‍, 2 ജനുവരി 2017 (12:14 IST)

Widgets Magazine
carolina marin, pv sindhu ഹൈദരാബാദ്, കരോലിനാ മാരിന്‍, പി വി സിന്ധു

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ രണ്ടാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ സ്പാനിഷ് വനിതാ ബാഡ്മിന്‍റണ്‍ താരം കരോലിനാ മാരിന് തകര്‍പ്പന്‍ ജയം. റിയോ ഫൈനലിന്‍റെ തനിയാവര്‍ത്തനമായ മത്സരത്തില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിനെയാണ് കരോലിനാ പരാജയപ്പെടുത്തിയത്. ചെന്നൈ സ്മാഷേഴ്‌സിനു വേണ്ടിയാണ് സിന്ധു റാക്കറ്റേന്തിയതെങ്കില്‍ മാരിന്‍ ഹൈദരാബാദ് ഹണ്ടേഴ്‌സിനായാണ് മത്സരിച്ചത്.
 
ഒളിംപിക്സിനു ശേഷം ഒരു തവണ സിന്ധുവും മാരിനും മുഖാമുഖം മത്സരിച്ചിരുന്നു. അന്നത്തെ ജയം സിന്ധുവിനൊപ്പം നിന്നു. എന്നാ ഈ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു മാരിന്‍റെ വിജയം. സ്‌കോര്‍: 11-8, 12-14, 11-2. ഇടയ്ക്ക് സ്‌കോര്‍ തുല്യമായിരുന്നെങ്കിലും മാരിന്‍ മികച്ച പ്രകടനത്തിലൂടെ ലീഡ് നേടി മുന്നേറുകയായിരുന്നു. മാരിന്‍റെ കരുത്തുറ്റ സ്മാഷുകളും നെറ്റിനരികില്‍ വച്ചുള്ള റിട്ടേണുകളും സിന്ധുവിന്‍റെ താളം തെറ്റിച്ചു. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പ്: പുരുഷ കിരീട നേട്ടത്തോടെ കേരളം

വനിതാ ഫൈനലില്‍ കേരളത്തെ പരാജയപ്പെടുത്തി റെയില്‍വേസ് കിരീടം നേടി. ഒന്നിനെതിരെ മൂന്ന് ...

news

ലോക മുന്‍ ഒന്നാം നമ്പര്‍ താരം അന ഇവാനോവിച്ച് ടെന്നീസില്‍നിന്ന് വിരമിച്ചു

തനിക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്നും അന പറഞ്ഞു. 2008ല്‍ ...

news

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ത്രസിപ്പിക്കുന്ന വിജയവുമായി ലിവർപൂള്‍ രണ്ടാം സ്ഥാനത്ത്

സ്റ്റോക്കിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ ഇംബുലയുടെ പിഴവിൽ നിന്നുള്ള സെൽഫ് ഗോള് കൂടിയായതോടെയാണ് ...

news

ഇംഗ്ലിഷ് പ്രീമിയർ ലീഗ്: ആർസനൽ, ചെൽസി, യുണൈറ്റഡ് ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

നിലവിലെ ജേതാക്കളായ ലെസ്റ്റർ സിറ്റി എവർട്ടനോടു 2–0നാണ് തോല്‍‌വി ഏറ്റുവാങ്ങിയത്. ...

Widgets Magazine