ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം

ക്വാര്‍ട്ടര്‍ , ബ്രസീല്‍ , അര്‍ജന്റീന, ബ്രസീല്‍
ബ്രസീല്‍| jibin| Last Modified വ്യാഴം, 3 ജൂലൈ 2014 (10:39 IST)
ലോകഫുട്‌ബോളിലെ കരുത്ത് തെളിയിക്കാനുള്ള ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. പ്രാഥമിക റൗണ്ടിലെ എട്ട് ഗ്രൂപ്പുകളില്‍നിന്ന് ജേതാക്കളായവര്‍തന്നെയാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ്, കൊളംബിയ, ബെല്‍ജിയം, ഹോളണ്ട് , കോസ്റ്റാറിക്ക എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ പോരിന് ഇറങ്ങുന്നത്.

വെള്ളിയാഴ്ചയാണ് ബ്രസീലും കൊളംബിയയും മത്സരത്തിനിറങ്ങുന്നത്. കരുത്തരെന്ന് പേരു മാത്രമായി ചുരുങ്ങിയ ബ്രസീല്‍ കൊളംബിയയെ എങ്ങനെ നേരിടുമെന്ന് കണ്ടറിയാവുന്നതാണ്. റിയോ ഡി ജെനെയ്‌റോയില്‍ നട്ടുച്ചയ്ക്ക് നടക്കുന്ന ജര്‍മനി-ഫ്രാന്‍സ് മത്സരത്തിന് കത്തുന്ന വെയിലിനെക്കാള്‍ ചൂടുണ്ടാവും. മുന്‍ തൂക്കം ജര്‍മനിക്കാണെങ്കിലും തങ്ങളുടെ പഴയ പ്രതാപം പോയിട്ടില്ലെന്ന് തെളിയിക്കാനാവും ഫ്രാന്‍സിന്റെ ശൃമം.

ബെല്‍ജിയത്തിനെതിരെ ബ്രസീലിയയിലാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ഫൈനല്‍. ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണനിര അര്‍ജന്റീനയുടേത് ആണ്. അതിനാല്‍ മെസിയെയും കൂട്ടരെയും ബെല്‍ജിയം എങ്ങനെ നേരിടുമെന്ന് മൈതാനത്തില്‍ കാണാം.

സെമി ഉറപ്പിച്ചാണ് ഹോളണ്ട് ഇറങ്ങുന്നത്. കോസ്റ്റാറിക്കയെ എഴുതിത്തള്ളുന്നത് അബദ്ധമാണെങ്കിലും ഈ മത്സരത്തില്‍ അട്ടിമറി പ്രതീക്ഷിക്കുന്നവര്‍ ചുരുക്കമാണ്. മൂന്ന് ലോകചാമ്പ്യന്മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് അതില്‍ രണ്ടുപേരെ തോല്‍പ്പിക്കുകയും ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്ത കോസ്റ്റാറിക്കയുടെ ആവേശക്കുതിപ്പ് ആദ്യകിരീടം തേടുന്ന ഓറഞ്ചിനെയും കണ്ണീരിലാഴ്ത്തുമോ എന്നേ അറിയാനുള്ളൂ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :