വിംബിൾഡൺ: ഫെഡറര്‍ - ജ്യോക്കോവച് ഫൈനല്‍

  വിംബിൾഡൺ ,  നൊവാക് ജ്യോക്കോവച് , റോജർ ഫെഡറര്‍
ലണ്ടൻ| jibin| Last Modified ശനി, 5 ജൂലൈ 2014 (10:32 IST)
ടെന്നീസ് ടൂർണമെന്റില്‍ വീണ്ടുമൊരു കനത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നു. പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിൽ സ്വിസ് താരം റോജർ ഫെഡററും സെർബിയയുടെ നൊവാക് ജ്യോക്കോവചും നേര്‍ക്കുനേര്‍ വരുന്നതോടെയാണ് ഈ അവസരത്തിന് കളമൊരുങ്ങുന്നത്.

വെള്ളിയാഴ്ച നടന്ന സെമി ഫൈനലുകളിൽ ഫെഡറർ കാനഡയുടെ മിലോസ് റയോണിക്കിനെയും ജ്യോക്കോവിച് ബൾഗേരിയൻ താരം ഗ്രിഗർ ദിമിത്രോവിനെയും പരാജയപ്പെടുത്തി. 23-കാരനായ റയോണിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ ഫൈനലിലെത്തിയത്. സ്കോർ: 6-4,​6-4,​6-4.

66മത് റാങ്കുകാരനായ ദിമിത്രോവ് ലോക രണ്ടാം റാങ്കുകാരനായ ജ്യോക്കോവിചിന് കനത്ത വെല്ലുവിളയാണ് ഉയർത്തിയത്. ആദ്യന്തം ആവേശകരമായിരുന്ന മത്സരത്തിൽ 6-4, 3-6, 7-6(2), 7-6(7) എന്ന സ്കോറിനാണ് ദിമിത്രാവ് കീഴടങ്ങിയത്.

2011ലാണ് ജ്യോക്കോവിച് വിംബിൾഡൺ കിരീടം നേടിയത്. നിലവിലെ ഫ്രഞ്ച് ഓപ്പൺ കിരീട
ജേതാവാണ് കൂടിയാണ് ജ്യോക്കോവിച്. വിംബിൾഡൺ കിരീടത്തിൽ ഏഴു തവണ മുത്തമിട്ടതാരമാണ് ഫെഡറർ. അതുകൊണ്ടുതന്നെ,​ ഞാറാഴ്ച നടക്കുന്ന ഫൈനലിൽ കടുത്ത പോരാട്ടം പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :