മാഡ്രിഡ്|
JOYS JOY|
Last Modified ചൊവ്വ, 17 നവംബര്‍ 2015 (19:25 IST)
പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ലിയോണല്‍ മെസി പരിശീലനം നടത്തി. ശനിയാഴ്ച റയല്‍ മാഡ്രിഡിനെതിരെ നടക്കുന്ന മത്സരത്തില്‍ മെസി കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്ക് പറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി മെസി വിശ്രമത്തിലായിരുന്നു.
മെസി പരിശീലനം നടത്തിയ കാര്യം
ബാഴ്സലോണ തന്നെയാണ് പുറത്തുവിട്ടത്. താരം ആരോഗ്യം വീണ്ടെടുത്തതായി ബാഴ്സ ബി കോച്ച് ജെറാര്‍ഡ് ലോപസ് പറഞ്ഞു.
സെപ്‌തംബര്‍ 26ന് ലാസ് പാല്‍മാസിനെതിരായ മത്സരത്തില്‍ വെച്ചായിരുന്നു മെസിക്ക് പരുക്കേറ്റത്. മെസി വിശ്രമത്തിലായിരുന്ന സമയത്ത് ബാഴ്സലോണ ഒമ്പതു മത്സരങ്ങളില്‍ കളിച്ചിരുന്നു. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ആദ്യ ഇലവനില്‍ മെസി ഇറങ്ങുമെന്നാണ് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്.