മാധ്യമ പ്രവര്‍ത്തക ചവിട്ടി വീഴ്ത്തിയ കുടിയേറ്റ ബാലന് റയല്‍ മാഡ്രിഡിന്റെ സമ്മാനം

മാഡ്രിഡ്| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (19:12 IST)
ഹംഗറിയില്‍ മാധ്യമ പ്രവര്‍ത്തക ചവിട്ടി വീഴ്ത്തിയ അഭയാര്‍ത്ഥികളുടെ ഒപ്പമുണ്ടായിരുന്ന
കുട്ടിക്ക് റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ടീമിന്റെ വക അപ്രതീക്ഷിത സമ്മാനം. റയല്‍ മാഡ്രിഡിന്റെ പ്രസിദ്ധ സ്റ്റേഡിയമായ ബര്‍ണിബ്യൂ സ്റ്റേഡിയം സന്ദര്‍ശിക്കാനുളള അവസരമാണ് കുട്ടിക്ക് ലഭിച്ചത്.

ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസാണ്
സിറിയയില്‍ നിന്നുള്ള അല്‍മൊഹ്‌സീനെ പ്രശസ്തമായ സ്റ്റേഡിയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. അല്‍മൊഹ്‌സിനൊപ്പം പിതാവും സഹോദരനും സ്റ്റേഡിയം സന്ദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു.

പിച്ചിലേക്ക് നടക്കാനും, താരങ്ങളുടെ ഡ്രസിംഗ് റൂം സന്ദര്‍ശിക്കാനും ക്ലബ് അധികൃതര്‍ അവസരമൊരുക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോക്കറിന് അടുത്ത് എത്തിയപ്പോള്‍ അതിനോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കുന്ന അല്‍മൊഹാസിന്റെ ചിത്രവും വൈറലായിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :