റയലില്‍ കൊഴിഞ്ഞുപോക്ക്; റോഡ്രിഗസിനായി യുണൈറ്റഡ് വലവിരിക്കുന്നു

ഹമീഷ് റോഡ്രിഗസ് , റയല്‍ മാഡ്രിഡ് , മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (13:25 IST)
റയല്‍ മാഡ്രിഡിന്റെ കൊളംബിയന്‍ താരം ഹമീഷ് റോഡ്രിഗസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറുമെന്ന് ഇംഗ്ളീഷ് മാധ്യമങ്ങള്‍. കൊളംബിയന്‍ താരത്തിനായി യുണൈറ്റഡ് വല വിരിച്ചുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം, വിഷയത്തെക്കുറിച്ച് താരം ഇതുവരെ മനസ് തുറന്നിട്ടില്ല.

റയല്‍ കോച്ച് റാഫേല്‍ ബെനിറ്റ്സുമായി റോഡ്രിഗസ് അത്ര രസത്തിലല്ല. ഇരുവരും തമ്മില്‍ ആശയക്കുഴപ്പം രൂക്ഷമാണെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. താരത്തിനു യുണൈറ്റഡ് ഇട്ടിരിക്കുന്ന തുക എത്രയാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, മിന്നുന്ന ഫോമില്‍ കളിക്കുന്ന റോഡ്രിഗസ് ഈ സീസണില്‍ ഇതുവരെ 12 ഗോളുകള്‍ നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :