ഇടിയന്‍ മേവെതര്‍ നയിക്കുന്നു‍; ‘ക്രിസ്റ്റ്യാനോ മൂന്നാമതും മെസി നാലാമതും’

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , മാനി പക്വിയാവോ , ലയണല്‍ മെസി
ലണ്ടന്‍| jibin| Last Modified വ്യാഴം, 11 ജൂണ്‍ 2015 (13:56 IST)
ഫുട്ബോള്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനം റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സ്വന്തം. പ്രശസ്‌ത മാഗസിന്‍ ഫോര്‍ബ്‍‍സ് പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം അര്‍ജന്റീനന്‍ താരവും ബാഴ്‌സ‌ലോണയുടെ കൂന്തമുനയുമായ ലയണല്‍ മെസി രണ്ടാമതുമാണ്.

നൂറു കായികതാരങ്ങളുടെ പട്ടികയില്‍ റൊണാള്‍ഡോയുടെ സ്ഥാനം മൂന്നാമതാണ്. ഇടിക്കൂട്ടിലെ പുതിയ താരം ഫ്ളോയിഡ് മേവെതറാണ് സമ്പാദ്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാരന്‍. ഇടിക്കൂട്ടിലെ മേവെതറുടെ ശക്തനായ എതിരാളി മാനി പക്വിയാവോയാണ് രണ്ടാം സ്ഥാനത്ത്. 300 ദശലക്ഷം ഡോളറാണ് മേവെതറിന്റെ വരുമാനം. മൂന്നാം സ്ഥാനത്തുള്ള റോണോയുടെ സമ്പാദ്യം 79.6 ദശലക്ഷം ഡോളറാണ്. നാലാം സ്ഥാനത്താണ് മെസി. 73.8 ദശലക്ഷം ഡോളറാണ് മെസിയുടെ വരുമാനം. ഈ പട്ടികയിലുള്ള രണ്ടു ഫുട്ബോള്‍ താരങ്ങള്‍ ഇരുവരും മാത്രമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :