“മെസി കളിക്കുന്നത് മറഡോണയെ പോലെ, ക്രിസ്റ്റ്യാനോ ഒന്നുമല്ല”

ബാഴ്‌സലോണ , ലയണല്‍ മെസി , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , റിവല്ലിനോ
റിയോ| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (14:29 IST)
അര്‍ജന്റീനയുടെ സൂപ്പര്‍ താരവും ബാഴ്‌സലോണയുടെ സ്‌ട്രൈക്കറുമായ ലയണല്‍ മെസി മറഡോണയെ പോലെയാണെന്ന് കളിക്കുന്നതെന്ന് ബ്രസീലിന്റെ ഇതിഹാസതാരം റിവല്ലിനോ. കളിമികവില്‍ പോര്‍ച്ചുഗല്‍ താരവും റയല്‍ മാഡ്രിഡിന്റെ കൂന്തമുനയുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടക്കാന്‍ മെസിക്കായി. എന്റെ സങ്കല്‍പങ്ങള്‍ അവന്‍ തിരുത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 'റൊണാള്‍ഡോ അല്ലെങ്കില്‍ മെസി, ഇതിലാരെ തെരഞ്ഞെടുക്കും എന്ന് ചോദിച്ചാല്‍ മുമ്പ് ഞാന്‍ റൊണാള്‍ഡോ എന്ന് പറയുമായിരുന്നു. പക്ഷേ ഇപ്പോള്‍ ആ ചോദ്യം വന്നാല്‍ മെസിയെന്നാവും എന്റെ ഉത്തരം. കാരണം കളി മികവില്‍ മെസി റൊണാള്‍ഡോയെ മറികടന്നിരിക്കുന്നുവെന്നും റിവല്ലിനോ പറഞ്ഞു . “ മറഡോണയെ പോലെയാണ് അവര്‍ കളിക്കുന്നത്, പിന്‍നിരയിലേക്കിറങ്ങുന്നു, അവസരങ്ങളുണ്ടാക്കുന്നു, പാസ് നല്‍കുന്നു സാവിയേയും ഇനീസ്റ്റയെയും പോലെ കളിക്കാന്‍ മെസിക്ക് സാധിക്കുന്നു” ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :