മെസി പച്ച വ്യഭിചാരിയാണെന്ന്’ മതപ്രഭാഷകന്‍ കബീര്‍ ബാഖവി

Last Modified ചൊവ്വ, 26 മെയ് 2015 (18:26 IST)
അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് മതപ്രഭാഷകന്‍ അഹമ്മദ് കബീര്‍ ബഖവിയുടെ രൂക്ഷ വിമര്‍ശനം. ലയണല്‍ മെസിയെ പച്ച വ്യഭിചാരിയാണെന്നാണ് അഹമ്മദ് കബീര്‍ ബഖവി പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.

യഥാര്‍ത്ഥത്തില്‍ മെസ്സി ആരാണ് ? പച്ച വ്യഭിചാരി, മെസ്സിയാരാ പച്ച വ്യഭിചാരി.. എന്നോട് ഒരു വിഷമവും നിങ്ങള്‍ക്ക് തോന്നരുത്. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റിന തോറ്റു.. ആ പരാജയത്തിന്റെ നിരാശ മാറ്റാന്‍ അരക്ക് കീപ്പോര്‍ട്ട് വസ്ത്രമില്ലാത്ത കാമുകിയെ ചുറ്റിപിടിച്ചുകൊണ്ട് ഹാവായ് ദ്വീപിലേക്ക് വ്യഭിചാരത്തിന് പോയ ആളാണ് ലയണല്‍ മെസ്സി' പ്രസംഗത്തില്‍ കബീര്‍ ബാഖവി പറയുന്നു.

മുന്‍പ് ഫെയ്‌സ്ബുക്ക് ഫണ്ണി ഗെയിമായ കാന്‍ഡി ക്രഷ് മതവിരുദ്ധമാണെന്ന് അഹമ്മദ് കബീര്‍ ബാഖവി പറഞ്ഞത് വിവാദമായിരിന്നു. ബാഖവിയുടെ പ്രഭാഷണത്തിന്റെ ഓഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :