ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ സംഘത്തിന്റെ എണ്ണം കുറച്ചു

 ഏഷ്യന്‍ ഗെയിംസ് , ന്യൂഡല്‍ഹി , കായിക മന്ത്രാലയം
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (17:34 IST)
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. മെഡല്‍ സാധ്യതയില്ലാത്ത ഇനങ്ങളെയും താരങ്ങളെയും ഏഷ്യന്‍ ഗെയിംസിന് ജംബോ സംഘത്തില്‍ അയക്കേണ്ടതില്ലെന്നാണ് കായിക മന്ത്രാലയത്തിന്റെ തീരുമാനം.

ഏഷ്യന്‍ ഗെയിംസിനായി ഒളിംപിക് അസോസിയേഷന്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി 918 പേരുടെ ജംബോ പട്ടികയാണ് നല്‍കിയത്. ഇതാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. 28 ഇനങ്ങളില്‍ നിന്ന് പരിശീലകരുമടക്കം 918 പേരണ് ഏഷ്യന്‍ ഗെയിംസിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ബേസ്ബോള്‍, റഗ്ബി, ഫെന്‍സിങ് തുടങ്ങി എട്ടിനങ്ങളില്‍ നിന്നായി നൂറിലധികം താരങ്ങളെ ഒഴിവാക്കാന്‍ തീരുമാനമായി. ഫുട്ബോളിലെ ദയനീയ പരാജയവും സമീപകാല പ്രകടനങ്ങളും കണക്കിലെടുത്ത് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെയും ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വേണമെങ്കില്‍ സ്വന്തം ചെലവില്‍ ടീമിനെ കൊണ്ടുപോകാം. സെപ്റ്റംബര്‍ 19 മുതല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലാണ് ഏഷ്യന്‍ ഗെയിംസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :