ഇറോം ശര്‍മിളയെ പ്രക്ഷോഭ വേദിയില്‍ വെച്ച് വീണ്ടും അറസ്‌റ്റ് ചെയ്തു

  ഇറോം ശര്‍മിള , ന്യൂഡല്‍ഹി , അഫ്സ്പ, മണിപ്പൂര്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (11:47 IST)
മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിള വീണ്ടും അറസ്റ്റിലായി. ജയിലിനു പുറത്തും ഇറോം ശര്‍മിള നിരാഹാര സമരം തുടരുന്നതിനിടെയാണ് ഇംഫാലിലെ പ്രക്ഷോഭ വേദിയില്‍ വെച്ച് അറസ്റ്റ് നടന്നത്.

അറസ്‌റ്റിനെ തുടര്‍ന്ന് തുടര്‍ന്ന് പൊലീസും സംഘാടകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട്) നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇറോം ഷര്‍മിള സമരം നടത്തുന്നത്. തടവില്‍ പാര്‍പ്പിച്ചിരുന്ന ഇംഫാല്‍ ആശുപത്രിയില്‍നിന്ന് അഞ്ഞൂറു മീറ്റര്‍ അകലെയുള്ള സമരപ്പന്തലില്‍ സത്യഗ്രഹം നടത്തുകയായിരുന്നു അവര്‍.

ഇറോം ശര്‍മിളയെ കാണാനും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുമായി
ദിവസവും നൂറോളം പേരാണ് സമരപന്തലില്‍ എത്തുന്നത്. കുട്ടികളും സ്ത്രീകളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ കക്ഷി നേതാക്കളും പന്തലിലെത്തി മണിപ്പൂരിന്റെ ഉരുക്കുവനിതയ്ക്കു പിന്തുണയര്‍പ്പിക്കാനെത്തുന്നുണ്ട്. സ്ത്രീകള്‍ പലരും അവരെ കണ്ട് പൊട്ടിക്കരയുകയും സമരത്തില്‍ പങ്കാളിയാകുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :