അര്‍ജുന അവാര്‍ഡ് തനിക്ക് പ്രചോദനമെന്ന് ശ്രീജേഷ്

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (09:22 IST)
അര്‍ജുന അവാര്‍ഡ് തനിക്ക് പ്രചോദനമെന്ന് ഹോക്കി താരം പി ആര്‍ ശ്രീജേഷ്. ഒരു സ്വകാര്യ വാര്‍ത്ത ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീജേഷ് ഇങ്ങനെ പറഞ്ഞത്. ഗോള്‍ കീപ്പറെ ആളുകള്‍ ശ്രദ്ധിക്കണമെങ്കില്‍ പെനാല്‍റ്റി ഷൂട്ടൌട്ട് ലഭിക്കണമെന്ന് ശ്രീജേഷ് പറഞ്ഞു.

അര്‍ജുന അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സ്പെയിനില്‍ ആയിരുന്നു ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനത്തിനു ശേഷം സൂപ്പര്‍ മാന്‍, സ്പൈഡര്‍ മാന്‍, ഇന്ത്യന്‍ വാള്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ആയിരുന്നു ശ്രീജേഷിന് ലഭിച്ചിരുന്നത്.

ലീഗ് മത്സരങ്ങള്‍ തുടക്കക്കാരായ കളിക്കാര്‍ക്ക് വലിയ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ റിയോ ഒളിമ്പിക്‌സിനുള്ള ഒരുക്കത്തിലാണ്. ഒളിമ്പിക്സിനു മുമ്പ് 50, 60 മാച്ചുകളെങ്കിലും പൂര്‍ത്തിയാക്കാനുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.

ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നിവയ്ക്ക് ലഭിക്കുന്ന പിന്തുണ ഹോക്കിക്കും ലഭിക്കണമെന്ന് പറഞ്ഞ അദ്ദേഹം ഭാവിയില്‍ ഒരു ഹോക്കി ഗോള്‍ കീപ്പര്‍ അക്കാദമി തുടങ്ങണമെന്ന ആഗ്രഹവും പങ്കുവെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :