പി ആര്‍ ശ്രീജേഷിന് അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (15:33 IST)
മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അര്‍ജുന അവാര്‍ഡ്.
രോഹിത് ശര്‍മ്മ, പൂവമ്മ, ദീപക് കര്‍മാര്‍ക്കര്‍, ജിത്തു റായ്, സരിതാദേവി എന്നിവരാണ് മറ്റ് ജേതാക്കള്‍. പതിനഞ്ചു പേര്‍ക്കാണ് ഇത്തവണയും അര്‍ജുന അവാര്‍ഡ് നല്കുക.

ലോകത്തെ തന്നെ മികച്ച ഹോക്കി ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ് ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ ശ്രീജേഷിന്റെ പ്രകടനം പരിഗണിച്ചാണ് ശ്രീജേഷിന് പുരസ്കാരം നല്കുന്നത്. കഴിഞ്ഞതവണ അഞ്ചു മലയാളികള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചിരുന്നു.

ഇത്തവണ അഞ്ചു മലയാളി കായികതാരങ്ങളുടെ പേര് പരിഗണനയ്ക്ക് വന്നെങ്കിലും ശ്രീജേഷിന് മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞതവണ ശ്രീജേഷിന്റെ പേര് ഹോക്കി ഇന്ത്യ നല്‍കാതിരുന്നതിനാല്‍ മാത്രമാണ് അവാര്‍ഡ് നല്കാതിരുന്നതെന്ന് കപില്‍ ദേവ്പറഞ്ഞിരുന്നു. ഇത്തവണ മൂന്നു ഹോക്കി താരങ്ങളുടെ പേര് ഹോക്കി ഇന്ത്യ നല്കിയിരുന്നെങ്കിലും ആദ്യം മുതലേ ശ്രീജേഷിന് തന്നെയായിരുന്നു സാധ്യത കല്പിച്ചിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :