ഹോക്കി വേൾഡ് ലീഗ്: ഇന്ത്യയ്ക്ക് രണ്ടാം ജയം

ആന്ര്വെർപ്| Last Modified ബുധന്‍, 24 ജൂണ്‍ 2015 (10:21 IST)
ഹോക്കി വേൾഡ് ലീഗ് സെമി ഫൈനൽസിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. പൂൾ 'എ'യിൽ ചൊവ്വാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പോളണ്ടിനെയാണ് ഇന്ത്യൻ നിര കീഴടക്കിയത്. 23ആം മിനിട്ടിൽ യുവരാജ് വാൽമികി,​ 42ആം മിനിട്ടിൽ സർദ്ദാർ സിംഗ്,​ 52ആം മിനിട്ടിൽ ദേവേന്ദ്ര വാൽമികി എന്നാവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്.

ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനക്കാരായ ഇന്ത്യക്കു കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ 17 ആം റാങ്കുകാരായ പോളണ്‌ടിനു സാധിച്ചില്ല. ശനിയാഴ്ച ഫ്രാൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :