അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ നിന്നും വിരമിക്കുന്നു

ഇഞ്ചിയോണ്‍| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (17:18 IST)
ഇന്ത്യയുടെ ഷൂട്ടിംഗ് താരം ഷൂട്ടിംഗില്‍ നിന്നും വിരമിക്കുന്നു. ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് വ്യക്തിഗത മെഡല്‍ ജേതാവാണ് അഭിനവ് ബിന്ദ്ര.

ട്വിറ്ററിലാണ്
താന്‍ വിരമിക്കുന്ന വിവരം അഭിനവ് അറിയിച്ചത്.നാളെ നടക്കുന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മല്‍സരത്തോടെ താന്‍ വിരമിക്കുകയാണെന്നാണ് താരം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

2008 ഇല്‍ ബേയ്ജിംഗില്‍ വച്ച് നടന്ന ഒളിമ്പിക്സില്‍ പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് അഭിനവ് സ്വര്‍ണ്ണം നേടിയത്. അഭിനവ് ബിന്ദ്ര ഖേല്‍രഖ്ന അവാര്‍ഡ് ജേതാവാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :