ഏഷ്യന്‍ ഗെയിംസ്: ദീപിക പള്ളിക്കലിന് വെങ്കലം

 ദീപിക പള്ളിക്കല്‍ , ഏഷ്യന്‍ ഗെയിംസ് , ഇഞ്ചിയോണ്‍ , ക്വാര്‍ട്ടര്‍ ഫൈനല്‍
ഇഞ്ചിയോണ്‍| jibin| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (12:00 IST)
ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനമായ ഇന്ന് സ്ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കലം. മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ താരമായ നിക്കോള്‍ ഡേവിഡായിരുന്നു സെമി ഫൈനലില്‍ ദീപികയുടെ എതിരാളി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡബിള്‍ പങ്കാളി ജോഷ്ന ചിന്നപ്പയെ പരാജയപ്പെടുത്തിയാണ് ദീപിക സെമിയിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദീപിക മലേഷ്യന്‍ താരത്തോട് പരാജയം സമ്മതിച്ചത്. സ്‌കോര്‍: 4-11, 4-11, 5-11.

ഇതോടെ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണവും അഞ്ചു വെങ്കലവും അടക്കം മൊത്തം ആറു മെഡലുകളായി. ഹീന സിദ്ദു, അനിഷ സയ്യിദ്, രാഹി ജീവന്‍ സര്‍ണൊബാത് എന്നിവരടങ്ങുന്ന 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗ് ടീമാണ് രാവിലെ വെങ്കലം നേടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :