ഇഞ്ചിയോൺ ഉണര്‍ന്നു; ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം

ഇഞ്ചിയോണ്‍| jibin| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (09:11 IST)
ഏഷ്യന്‍ ഗെയിംസിന് ഇന്ന് ഇഞ്ചിയോണില്‍ തിരി തെളിയും. ഇന്നുമുതൽ ഒക്ടോബര്‍ 4 വരെ ദക്ഷിണകൊറിയയിലെ തുറമു നഗരമായ ഇഞ്ചിയോണില്‍ അരങ്ങേറുന്ന വൻകരയുടെ കായിക മഹാമഹത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30നാണ് ആരംഭിക്കുന്നത്.

ഇത് മൂന്നാം തവണയാണ് ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. വൻകരയിലെ 45 രാജ്യങ്ങളിൽനിന്നായി 10000 ത്തിലേറെ അത്‌ലറ്റുകളും ഇഞ്ചോണില്‍ അവരുടെ കഴിവ് തെളിയിക്കും. വർണോജ്ജ്വലമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഇഞ്ചിയോണിലെ ഏഷ്യാഡ് മെയിൽ സ്റ്റേഡിയത്തിൽ ഇന്ന് അരങ്ങേറുന്നത്. മാര്‍ച്ച് പാസ്റ്റില്‍ ഒരു രാജ്യത്തിന് നിന്ന് 130 കായിക താരങ്ങള്‍ക്കേ അനുവാദമുള്ളൂ.

ഗുസ്തിബോക്‌സിംഗ് താരങ്ങളുടെ അഭാവത്തില്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് ആകും ഇന്ത്യന്‍ പതാകയുമായി സ്‌റ്റേഡിയത്തിലെത്തുക. കൊറിയന്‍ സംവിധായകരായ ലിം ക്വോന്‍ തെയ്കും ജാങ് ജിന്നും. ഗന്നം സ്‌റ്റൈലിലൂടെ ആവേശമുയര്‍ത്തിയ സൈ മുതല്‍ ചൈനീസ് പിയാനിസ്റ്റ് ലാങ് ലാങ് വരെയുള്ള കലാകാരന്മാരുടെ പ്രകടനവും ഉണ്ടാവും. ആദ്യ ദിനമായ ഇന്ന് മത്സരങ്ങളൊന്നുമില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :