10 കിലോമീറ്റര്‍ നടത്തം; കെ ടി നീന ഒന്നാമതെത്തി

കൊച്ചി| WEBDUNIA|
PRO
ദേശീയ ഓപ്പണ്‍ റേസ്‌ വാക്കിങ്‌ 10 കിലോമീറ്റര്‍ ജൂനിയര്‍ പെണ്‍കുട്ടികളില്‍ കേരളത്തിന്റെ പറളി സ്വദേശി കെ.ടി.(51:26.3 മിനിട്ട്‌) ഒന്നാമതെത്തി.

പെണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനം മലയാളി താരം എ.എം.ബിന്‍സിക്കാണ്‌ (54:55.06). ആണ്‍കുട്ടികളില്‍ പഞ്ചാബിന്റെ മഹേന്ദ്ര പ്രതാപ്‌ സിങ്ങും(45:00.1 മിനിട്ട്‌) വിജയികളായി. 50 കിലോ മീറ്റര്‍ വിഭാഗത്തില്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ താരം സന്ദീപ്‌(4:8:53.4 മണിക്കൂര്‍) ചാംപ്യനായി.

ഉത്തരാഖണ്ഡ്‌ താരം മനീഷ്‌ സിങ്‌ റാവത്തിനാണ്‌ രണ്ടാം സ്ഥാനം(4:9:37.3). പഞ്ചാബിന്റെ സുരീന്ദര്‍ സിങ്‌(4:14:13.19) മൂന്നാം സ്ഥാനം നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :