ഫെഡറേഷന്‍ കപ്പ് കിരീടം ചര്‍ച്ചില്‍ ബ്രദേഴ്സ് സ്വന്തമാക്കി

കൊച്ചി| WEBDUNIA|
PRO
ഫെഡറേഷന്‍ കപ്പ് കിരീടം ചര്‍ച്ചില്‍ ബ്രദേഴ്സ് സ്വന്തമാക്കി. സ്‌പോര്‍ട്ടിങ് ഗോവയെ 31ന് പരാജയപ്പെടുത്തി കേരളത്തിന്റെ മണ്ണില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്.

ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുന്നത്. അതേസമയം സ്‌പോര്‍ട്ടിംഗിനിത് മൂന്നാം ഊഴമായാരുന്നു. 2005, 06 വര്‍ഷങ്ങളിലാണ് സ്‌പോര്‍ട്ടിംഗ് ഇതിന് മുമ്പ് ഫൈനലില്‍ പ്രവേശിച്ചത്.

സെമിഫൈനലില്‍ വമ്പന്മാരായ മോഹന്‍ ബഗാനെ 21 ന് കീഴടക്കിയായിരുന്നു ചര്‍ച്ചിലിന്റെ ഫൈനല്‍ പ്രവേശനം. രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ഡെംപോയെ തകര്‍ത്താണ് സ്‌പോര്‍ട്ടിംഗ് ക്ലബ് ആറുവര്‍ഷത്തെ ഇടവേളക്കുശേഷം ഫൈനല്‍ യോഗ്യത നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :