കേരളാ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഐ എസ് എല്ലില്‍ തിരുവനന്തപുരത്തിനും ടീം വരുന്നു?

ന്യൂഡല്‍ഹി, വ്യാഴം, 11 മെയ് 2017 (21:00 IST)

Kerala Blasters, Thiruvananthapuram, ISL, കേരളാ ബ്ലാസ്റ്റേഴ്സ്, തിരുവനന്തപുരം, ഐ എസ് എല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് പുറമേ തിരുവനന്തപുരത്തിനും ടീം വരാന്‍ സാധ്യത. ടീമുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരെ ലേലത്തിന് ക്ഷണിച്ച് ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് അറിയിപ്പു പ്രസിദ്ധീകരിച്ചു. രാജ്യത്തെ പത്തു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പുതിയ ടീമുകള്‍ വരുന്നത്. ഈ പട്ടികയില്‍ തിരുവനന്തപുരവും ഇടം‌പിടിച്ചിട്ടുണ്ട്. 
 
2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് അടുത്ത സീസണ്‍ ഐഎസ്എല്‍ അരങ്ങേറുന്നത്. ഇതില്‍ മൂന്ന് ടീമുകള്‍ കൂടി പുതിയതായി ഉള്‍പ്പെടുത്താനാണ് ഐ എസ് എല്‍ നടത്തിപ്പുകാര്‍ തീരുമാനിച്ചിരിക്കുന്നത്.
 
തിരുവനന്തപുരത്തിന് പുറമെ ഹൈദരാബാദ്, ജംഷഡ്പുര്‍, അഹമ്മദാബാദ്, കട്ടക്ക്, ബെംഗളൂരു, ദുര്‍ഗാപുര്‍, കൊല്‍ക്കത്ത, റാഞ്ചി തുടങ്ങിയ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഐഎസ്എല്ലില്‍ എട്ടു ടീമുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

എല്‍ക്ലാസിക്കോ: മെസ്സിപ്പടയുടെ കുതിപ്പില്‍ തകര്‍ന്ന് തരിപ്പണമായി റയല്‍ മാഡ്രിഡ്

സ്പാനിഷ് വമ്പന്‍മാരുടെ പോരാട്ടമായ എല്‍ക്ലാസിക്കോയില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. ...

news

നെയ്‌മറിന്റെ കഷ്‌ടകാലമെന്നാല്ലാതെ എന്തുപറയാന്‍; ആ വിധി തീര്‍പ്പാക്കാന്‍ ബാഴ്‌സലോണ കോടതി കയറുന്നു!

റയല്‍ മാഡ്രിഡിനെതിരേ നാളെ നടക്കുന്ന സ്‌പാനിഷ്‌ ക്ലാസിക്‌ പോരാട്ടത്തിനു മുമ്പ്‌ സൂപ്പര്‍ ...

news

ക്രിസ്‌റ്റിയാനോ നിറഞ്ഞാടിയപ്പോള്‍ ബയോണ്‍ വെള്ളം കുടിച്ചു; തകര്‍പ്പന്‍ ജയവുമായി റയല്‍ സെമിയില്‍

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ...

news

ഒന്നാം സ്ഥാനക്കാര്‍ തോറ്റിട്ടും ഒന്നാമത്; ചെല്‍‌സിക്ക് യുണൈറ്റഡിന്റെ ഷോക്ക്

എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കരുത്തരായ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ചെ​ൽ​സിയെ ...

Widgets Magazine