മക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്

മക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; പാക്ക് പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

AISWARYA| Last Modified വ്യാഴം, 20 ഏപ്രില്‍ 2017 (16:39 IST)
പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്. മക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പാക്കിസ്ഥാന്‍ സുപ്രീം കോടതി ഇത്തരത്തില്‍ ഒരു അന്വേഷണം വേണമെന്ന് ആ‍വശ്യപ്പെട്ടത്.

ഷെരീഫിനെതിരെയുള്ള ഈ കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് പരിഗണിച്ചത്. തുടര്‍ന്ന് മൂന്ന് അംഗങ്ങള്‍ നവാസ് ഷെരീഫിനെതിരായ തുടരന്വേഷണം വേണമെന്ന നിലപാടെടുത്തു. എന്നാല്‍ രണ്ട് ജഡ്ജിമാര്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് അഭിപ്രായപ്പെട്ടു. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ദേശവ്യാപക പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷനേതാവ് ഇമ്രാന്‍ഖാന്‍ ഭീഷണി നല്‍കിയത് കൊണ്ടാണ് ഈ അഴിമതി ആരോപണം അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. അതേസാമയം താന്‍ ഒരും തെറ്റും ചെയ്തിട്ടില്ലെന്ന് നവാസ് ഷെരീഫ് അഭിപ്രായപ്പെടുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :