ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്ക് പാലഭിഷേകം നടത്തുന്നത് എന്തിന്?

അപർണ| Last Updated: ചൊവ്വ, 20 നവം‌ബര്‍ 2018 (18:34 IST)
വിഗ്രഹാരാധനാസമ്പ്രദായം നിലനിന്നിരുന്ന കാലം മുതല്‍ ക്ഷേത്രങ്ങളില്‍ അഭിഷേകങ്ങൾ നടത്താറുണ്ട്. തങ്ങളുടെ അവശ്യങ്ങൾ നടപ്പിലായി കിട്ടുന്നതിനായിട്ടാണ് വിശ്വാസികൾ അഭിഷേകങ്ങൾ നടത്തുന്നത്. അതിലൊന്നാണ് പാലഭിഷേകം. പാലഭിഷേകം ആയുസ്‌ വര്‍ദ്ധിപ്പിക്കും എന്നാണ്‌ വിശ്വാസം.

ക്ഷേത്രാരാധനകള്‍ ജീവിതത്തില്‍ പ്രതീക്ഷിക്കുന്ന ഫലം നല്‍കുമെന്ന് ഭക്തര്‍ കരുതുന്നു. ഫലം ഇച്ഛിക്കാതെയുള്ള ഈശ്വരാര്‍പ്പണമാണ്‌ വേണ്ടതെങ്കിലും ലൗകിക ജീവിതത്തില്‍ ഭൗതികമായ ഉയര്‍ച്ചയും നിഷ്കളങ്കനായ ഭക്തന്‌ ദൈവം അനുഗ്രഹമായി ചൊരിയുമെന്നാണ്‌ ആചാര്യമതം.

വിഗ്രഹങ്ങള്‍ക്ക് അഭിഷേകത്തിലൂടെ ശക്തി വര്‍ദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്തമായ അഭിഷേകങ്ങളാണ്‌ നടത്താറുള്ളത്‌. അഭിഷേകങ്ങള്‍ക്ക്‌ ചില പൊതു ഫലങ്ങളും ഉണ്ട്‌

പാല്‍ അഭിഷേകം ആയുസ്‌ വര്‍ദ്ധിപ്പിക്കും. പഞ്ചാമൃത അഭിഷേകം വിജയം നേടിത്തരുമെന്നാണ്‌ വിശ്വാസം, മനസിനെ ശുദ്ധീകരിക്കാന്‍ പഞ്ചഗവ്യാഭിഷേകമാണ്‌ വേണ്ടത്‌. സുഖം തരാന്‍ നല്ലെണ്ണ അഭിഷേകം വേണം.

ഉന്നതപദവി നല്‍കുന്നതാണ്‌ ഇളനീര്‍അഭിഷേകം, മോക്ഷം നല്‍കാന്‍ നെയ്യഭിഷേകമാണ്‌ പ്രധാനം. ശബരിമലയില്‍ നെയ്യഭിഷേകത്തിന്‌ പ്രാധാന്യം ഏറെയാണ്‌. പ്രശസ്തി നേടിത്തരുന്നതാണ്‌ തൈര്‌ അഭിഷേകം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :