‘നിങ്ങൾ വിശ്വാസിയാണോ ?, അയ്യപ്പൻ ഹിന്ദുവല്ലെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാൾ എന്തിന് ശബരിമലയിൽ പോയി‘‌‌- രഹന ഫാത്തിമയോട് ഹൈക്കോടതി

വെള്ളി, 9 നവം‌ബര്‍ 2018 (14:50 IST)

കൊച്ചി: ഒരാളുടെ മതവിശ്വാസം മറ്റൊരാളെ ഹനിക്കുന്ന തരത്തിലാവരുതെന്ന് ഹൈക്കോടതി. ശബരിമലയിൽ വിവാദങ്ങൾ സൃഷ്ടിച്ച രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശനം.
 
അയ്യപ്പൻ ഹിന്ദുവല്ല എന്ന് ഫെയിസ്ബുക്കിൽ പോസ്റ്റിട്ടയാൾ എന്തിനാണ് ശബരിമല കയറിയതെന്നും നിങ്ങൾ വിശ്വാസിയാണോ എന്നും ഹൈക്കോടതി രഹനയോട് ചോദിച്ചു. മതവികാരം വൃണപ്പെടുന്ന തരത്തിൽ പ്രചരണം നടത്തി എന്ന കേസിലാണ് രഹന ഫത്തിമ മുൻ‌കൂർ ജാമ്യം തേടിയത്.
 
മതവികാരം വൃണപ്പെടുത്തുന്ന തരത്തിൽ രഹനാ ഫാത്തിമ പ്രചരണം നടത്തിയതിന് ചിത്രങ്ങൾ തെളിവുകളായി ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ വിധി പറയാനായി കോടതി മാറ്റിവച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയിൽനിന്ന് സ്റ്റേ

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. രണ്ടാഴ്‌ചയ്‌ത്തേക്കാണ് കോടതി സ്‌റ്റേ ...

news

ഭാര്യയുമായി അവിഹിതമെന്ന് സംശയം; യുവാവിനെ വെട്ടിനുറുക്കി വരമ്പില്‍ താഴ്ത്തി

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ...

news

കെ എം ഷാജിയെ വീഴ്ത്തിയതിന്‍റെ വര്‍ദ്ധിത വീര്യത്തോടെ നികേഷ് കുമാര്‍ കളത്തിലിറങ്ങുന്നു, അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും?

അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുമെന്ന് ഏതാണ്ട് ഉറപ്പായി. കെ എം ഷാജിയുടെ ...

Widgets Magazine