ഒന്ന് സൂക്ഷിച്ചുനോക്കൂ, ആ കൈ രേഖയിലുണ്ട് നിങ്ങളുടെ ഭാവി!

ഒന്ന് സൂക്ഷിച്ചുനോക്കൂ, ആ കൈ രേഖയിലുണ്ട് നിങ്ങളുടെ ഭാവി!

Rijisha M.| Last Modified വെള്ളി, 24 ഓഗസ്റ്റ് 2018 (16:19 IST)
നമ്മില്‍ ഭൂരിഭാഗം പേരും ഹസ്‌തരേഖാശാസ്‌ത്രത്തിൽ വിശ്വസിക്കുന്നവരാണ്. നമ്മുടെ ഭാവി കാര്യങ്ങളും ജോലിയും ആരോഗ്യവും ഒക്കെ നമ്മുടെ കൈരേഖ നോക്കിയാൽ മനസ്സിക്കാൻ കഴിയുമെന്നാണ് വിശ്വാസം. കൈ നോക്കുന്നവര്‍ ഇതൊക്കെ പറഞ്ഞുതരുമ്പോള്‍ ഇതില്‍ ചിലതൊക്കെ നമ്മുടെ ജീവിതവുമായി വളറെ അടുത്ത് ബന്ധപ്പെട്ടുകിടക്കുന്നതായിരിക്കും. ഭാവി, ഭൂതം, വർത്തമാനം എന്നിവ കൈ നോക്കി പറയുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല.

കൈ നോക്കുന്നത് മാത്രമല്ലാതെ തത്തയെക്കൊണ്ട് കാര്‍ഡ് എടുപ്പിക്കുകയും ഭാവി പറയുകയും ചെയ്യുന്ന രീതിയും ഉണ്ട്. ഇതൊക്കെ പണ്ട് കാലം മുതലേ ഉള്ളതാണ്.
എന്നാല്‍, നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഓരോ കാര്യങ്ങളുമായി ബന്ധമുള്ള കൈ രേഖകൾ ഉണ്ടെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഇടത് കൈയിലേയും വലത് കൈയിലേയും രേഖകൾ നേർ രേഖയിൽ വന്നാൽ അത്തരക്കാൻ വളരെ ബുദ്ധിശാലികളായിരിക്കും. കൂടാതെ ഇവർ കൂടെയുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നവരും അവർക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുമായിരിക്കും. ഇടതുകൈയിലെ രേഖ താഴെയും വലതുകൈയിലെ രേഖ മുകളിലും വന്നാൽ ആകർഷകമായ പെരുമാറ്റത്തിന്റെ ഉടമകളായിരിക്കും. ചുറ്റുപാടുള്ളവരുമായി വളരെ പെട്ടെന്ന് ബന്ധം സ്ഥാപിക്കാൻ ഇവർക്ക് കഴിയും.


ഇടതുകൈയിലെ രേഖ മുകളിലും
വലതുകൈയിലെ രേഖ
താഴെയും വന്നാൽ ഇത്തരക്കാൻ സ്വാർഥ താൽപ്പര്യക്കാരാണെന്നാണ് അർത്ഥം. ഇവർ ഉദ്ദേശിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ എന്തുവേണമെങ്കിലും ചെയ്യും. ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലായിരിക്കില്ല. ഏത് പ്രതിസന്ധിഘട്ടങ്ങളിലും പിടിച്ചുനിൽക്കാൻ ഇവർക്കാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :