ഭാവി വധുവിനെക്കുറിച്ചുള്ള സങ്കൽപ്പം എന്താണ്? കറുത്ത് നീളമുള്ള മുടി വേണം എന്നൊക്കെയാണോ? എങ്കിൽ മാറ്റി ചിന്തിക്കാൻ സമയമായി

ഈ പറയുന്ന ലക്ഷണങ്ങളുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നവർ ഭാഗ്യവാന്മാരാണ്!

Rijisha M.| Last Updated: ചൊവ്വ, 29 മെയ് 2018 (14:00 IST)
പുരുഷന്മാർക്കെല്ലാം പങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പലതാണ്. കൗമാരം തുടങ്ങുമ്പോഴേ മനസ്സിൽ അതേക്കുറിച്ചുള്ള ചിന്തകളായിരിക്കും. ചിലർക്ക് നീണ്ട കറുത്ത മുടിയുള്ള കുട്ടിയായിരിക്കും സ്വപ്‌നസുന്ദരി, എന്നാൽ മറ്റുചിലർ സൗന്ദര്യത്തിന് പ്രാധാന്യം നൽകും. ഇങ്ങനെ ഓരോരുത്തരുടെയും സങ്കൽപ്പങ്ങൾ വ്യത്യസ്‌തമായിരിക്കും. പ്രായം കൂടുന്നതിനനുസരിച്ച് ഈ സങ്കൽപ്പങ്ങളിൽ മാറ്റങ്ങളും സംഭവിക്കാം. പൗരാണിക ശാസ്‌ത്രമനുസരിച്ച് പങ്കാളിയാകാൻ പറ്റിയ സ്‌ത്രീകളുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

പൗരാണിക ശാസ്‌ത്രങ്ങളനുസരിച്ച് ചില സവിശേഷതകളുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നതിന് രണ്ടുവട്ടം ചിന്തിക്കേണ്ട ആവശ്യം പോലുമില്ല എന്നാണ്. പുരുഷന്റെ കുടുംബത്തിന് യോജിച്ചവരായിരിക്കണം പെൺകുടുംബക്കാരും. അങ്ങനെയാണെങ്കിൽ പ്രശ്‌നങ്ങൾ കുറവായിരിക്കും. വിദ്യാഭ്യാസവും സാമൂഹിക വിഷയങ്ങളെക്കുറിച്ച് അവബോധവുമുള്ള കുട്ടിയുമാണെങ്കിൽ അത്യുത്തമം. തന്റെ വിശ്വാസങ്ങളിൽ വിശ്വസിക്കുന്നവളാണെങ്കിൽ അവിടെയും പ്രശ്‌നങ്ങൾക്ക് സാധ്യത കുറവായിരിക്കും.

പ്രധാനമായി വേണ്ടത് ക്ഷമാശീലവും മുതിർന്നവരോടുള്ള നല്ലരീതിയിലുള്ള പെരുമാറ്റവുമാണ്. ക്ഷമാശീലമുണ്ടെങ്കിൽ എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കും. നല്ല രീതിയിലുള്ള പെരുമാറ്റം എല്ലാവരെയും ആകർഷിക്കുകയും ചെയ്യും. ഏറ്റവും അത്യാവശ്യമായി വേണ്ടത് പാചകം ചെയ്യാനറിയുക എന്നതാണ്. വിശക്കുന്നവരെ ഊട്ടുന്നതിൽ താൽപ്പര്യമുള്ളവളും നന്നായി പാചകം ചെയ്യാനറിയുന്നവളുമാണെങ്കിൽ കുടുംബ ജീവിതം വിജയകരമായിരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :