സെക്‍സിനിടെ പെട്രോള്‍ വില പ്രശ്നമായാല്‍, ലോണ്‍ കുടിശ്ശിക കടന്നുവന്നാല്‍...!

വെള്ളി, 25 മെയ് 2018 (15:18 IST)

ലൈംഗികത, ദാമ്പത്യം, പ്രണയം, Lust, Sexy, Marriage, First Night

ലൈംഗികബന്ധം സുഖകരമാകണമെങ്കില്‍ പല ഘടകങ്ങളുമുണ്ട്. എന്തെന്നാല്‍ ലൈംഗികബന്ധമെന്നത് വെറും ശാരീരികമായ ഒന്നല്ല, മറിച്ച് മനസും കൂടി ഉള്‍പ്പെടുന്ന ഒന്നാണ്. നിങ്ങളുടെ വിചാരങ്ങളും വികാരവുമെല്ലാം കൂടിച്ചേരുമ്പോള്‍ മാത്രമേ നല്ലൊരു ലൈംഗികബന്ധം അനുഭവമാകുകയുള്ളൂ.
 
പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളില്‍പ്പോലും മനസും ചിന്തകളും മറ്റു കാര്യങ്ങളിലേക്ക് പോകുന്നതാണ് പല ആളുകളേയും അലട്ടുന്ന പ്രശ്‌നം. ഇത് സെക്സ് സുഖം കളയുക മാത്രമല്ല ചിലര്‍ക്കെങ്കിലും കുറ്റബോധവുമുണ്ടാക്കും. സെക്സിനിടെ മറ്റു ചിന്തകള്‍ കയറി വരുന്നതിനെ തടയാന്‍ ഇതാ ചില വഴികള്‍.
 
സെക്സിന് മുമ്പും സെക്സിനിടയിലും അതിനുശേഷവുമെല്ലാം പങ്കാളിയുമൊത്ത് മനസ്സുതുറന്ന് സംസാരിക്കണം. എന്തു ടെന്‍ഷനുകളും ചിന്തകളുമുണ്ടെങ്കിലും ഇവയൊന്നും കിടക്കയിലേക്ക് കയറ്റില്ലെന്ന ഉറച്ച തീരുമാനം എടുക്കേണ്ടത് ആവശ്യമാണ്. ഇത് ഈ വേളയില്‍ അനാവശ്യ ചിന്തകള്‍ മനസില്‍ കയറി വരാതിരിയ്ക്കാന്‍ സഹായിക്കും.
 
സെക്സിനു മുന്നോടിയായി നടത്തുന്ന രതിപൂര്‍വലീലകള്‍ സെക്സ് സമയത്തു പങ്കാളികളുടെ മനസില്‍ മറ്റു ചിന്തകള്‍ വരുന്നതു തടയുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ആ സമയത്തു പങ്കാളിയുടെ ശരീരം താലോലിക്കുകയോ മറ്റോ ചെയ്യുക. ഇത് ഇരുവരുടേയും ശ്രദ്ധ പതറാതിരിയ്ക്കാന്‍ ഏറെ സഹായകമാണ്.
 
സെക്സിനിടെ പ്രധാനമായ ഒന്നാണ് ആശയവിനിമയം. എന്നാല്‍ ഇത് വളരെ സീരിയസായ കാര്യങ്ങളോ കുടുംബകാര്യങ്ങളോ ആവാതെ സെക്‌സ് സംബന്ധമോ ശരീരസംബന്ധമായതോ ആവാന്‍ ശ്രദ്ധിക്കണം. സെക്സ്നിടെ ലോണിന്റെ കാര്യമോ പെട്രോള്‍ വിലയോ മറ്റോ കടന്നു വരാതെ ശ്രദ്ധിക്കുകയും വേണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

അമിതവണ്ണം കുറച്ച് ഫിറ്റായ ശരീരമാണോ ആഗ്രഹം? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ

വണ്ണം കുറച്ച് ശരീരം ഫിറ്റ് ആക്കിവയ്‌ക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ...

news

പാലും മുട്ടയും കഴിച്ചാല്‍ നിപ്പ വൈറസ് ബാധിക്കുമോ ?; ആശങ്കയുണ്ടാക്കുന്ന ചോദ്യത്തിന് ഉത്തരവുമായി മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാനത്ത് നിപ്പ വൈറസ് പടരുന്നത് സംബന്ധിച്ചുള്ള ആശങ്കള്‍ക്ക് അടിസ്ഥനമില്ലെന്ന് അധികൃതര്‍ ...

news

നിപ്പ മരുന്ന് തിരിച്ചടിയോ?; ‘റിബ വൈറിന്‍’ കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

ആശങ്കകള്‍ അയവില്ലാതെ തുടരുന്നതിനിടെ നിപ്പ വൈറസിനുള്ള മരുന്ന് എത്തിയെന്ന വാര്‍ത്ത ആശ്വാസം ...

news

നോമ്പ് തുറക്കാൻ ഈന്തപ്പഴം ഉത്തമമാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ് !

റംസാൻ മാസത്തിലെ നോമ്പ് തുറക്കാൻ ഒഴിച്ചു കൂടാനാകാത്ത പഴമാണ് ഈന്തപ്പഴം. നോമ്പു തുറക്കുന്നത് ...