Last Modified തിങ്കള്‍, 15 ജൂലൈ 2019 (17:05 IST)
ചന്ദ്രഗ്രഹണം ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ളതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചന്ദ്രഗ്രഹണ ദിനത്തിന്റെ ആരംഭത്തിൽ തുടങ്ങി ഗ്രഹണത്തിന്റെ മണിക്കൂറുകളിലും അതിന് ശേഷവും നീരവതി ആചാരങ്ങൾ പിന്തുടരേണ്ടതുണ്ട്. ചന്ദ്രഗ്രഹണ ദിവസം ആചാരപരമായ കുളിയോടെ വേണം ആരംഭിക്കാൻ എന്നതാണ് ഇതിൽ പ്രധാനം.
പ്രാർത്ഥനയും ജപവുമായണ് ചന്ദ്രഗ്രഹണ സമയത്ത് കഴിയേണ്ടത്. ഈ സമയം തുളസികൊണ്ട് മൂടിവേണം ഭക്ഷണത്തെ സംരക്ഷിക്കാൻ. ചന്ദ്രഗ്രഹണ ദിവസം ശിവലിംഗത്തിൽ ജലധാര നടത്തുന്നത് ഉത്തമമാണ്. ഈ ദിവസം കുടുംബത്തിലെ പൂർവീകരുടെ ആത്മാക്കൾക്ക് ജലം നൽകാൻ മറക്കരുത്. ചന്ദ്രഗ്രഹണത്തിന് ശേഷവും കുളിക്കുക.