തുളസിയില തലയിൽ വയ്‌ക്കുന്നതിന് പിന്നിലെ വിശ്വാസം എന്താണ്?

ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (15:49 IST)

ഭാരതീയരുടെ ജീ‍വിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും ആരോഗ്യത്തിനും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും ഒഴിവാക്കാനാകാത്ത ഒന്നാണ്. ഭാരതീയ സ്‌ത്രീകള്‍ കൃഷ്ണത്തുളസിയില തലയിൽ ചൂടുന്ന ശീലമുണ്ട്. ഇതുവഴി ഐശ്വര്യവും സ്‌ത്രീത്വവും വര്‍ദ്ധിക്കുന്നു എന്നാണ് വിശ്വാസം.
 
എന്നാൽ കുളിച്ച് ശുദ്ധിയായതിന് ശേഷം മാത്രമേ തുളസിയില തൊടാൻ പോലും പാടുള്ളൂ എന്നും ഉണ്ട്. ഭംഗിക്കു വേണ്ടി മാത്രം മുടിയുടെ അറ്റത്തു തുളസി വയ്ക്കുന്നതും കുളിക്കാതെ മുടിയിൽ തുളസിക്കതിർ ധരിക്കുന്നതും ശരിയല്ലെന്നു പഴമക്കാർ പറയാറുണ്ട്. അതിനു കാരണമായി നിരവധി കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
 
വൈഷ്ണവ പ്രധാനമായ ദേവന്മാരായ മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നിവരെ തുളസി കൊണ്ടാണ്  ആരാധിക്കേണ്ടത്. അതിനാല്‍ തുളസിയിലയ്‌ക്ക് പ്രത്യേക മഹത്വമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുളസിയില നുള്ളുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

തിരുവാതിര നക്ഷത്രമാണോ? എങ്കിൽ അതിഥികൾ പാരയാകും!

തിരുവാതിര നക്ഷത്രക്കാര്‍ക്ക് 2018 സമ്മിശ്ര ഫലമാണ് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ...

news

ദാമ്പത്യ ബന്ധം സുഖകരമാക്കാൻ അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങളും!

ദാമ്പത്യത്തിലെ കലഹങ്ങൾ മാറി എന്നെന്നും സന്തോഷത്തോടെ ജീവിക്കുന്നതിന് വീടിന്റെ വാസ്‌തുവിലും ...

news

ചൊവ്വാദോഷമകറ്റാൻ സുബ്രഹ്മണ്യ പ്രീതി !

ജാതകത്തിൽ ചൊവ്വയുടെ സ്ഥാനമം ദോഷകരമായി വരുന്നതിനാണ് ചൊവ്വാ ദോഷം എന്നുപറയുന്നത്. ചൊവ്വാ ...

news

പൂജാ മുറിയുടെ കാര്യത്തിൽ കൃത്യമായ പ്ലാനിംഗ് വേണം, ഇല്ലെങ്കിൽ പണികിട്ടും!

പുതുതായി വീട് പണിയുമ്പോൾ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂർവ്വം ചെയ്യാനാണ് എല്ലാവരും ...

Widgets Magazine