ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റിൽ നിന്ന് കാശ് പോകുന്ന വഴി അറിയില്ല!

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റിൽ നിന്ന് കാശ് പോകുന്ന വഴി അറിയില്ല!

Last Modified വ്യാഴം, 10 ജനുവരി 2019 (16:24 IST)
സാമ്പത്തിക നേട്ടവും നഷ്‌ടവും എല്ലാവർക്കും ഉണ്ടാകും. ഇത് അവരുടെ നക്ഷത്രം അനുസരിച്ചായിരിക്കും അവരവരുടെ ജീവിതത്തിലേക്ക് കടന്നുവരിക. സൂചനകളും നിമിത്തങ്ങളും ജ്യോതിഷപരമായി വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അശ്രദ്ധ കൊണ്ടോ അല്ലാതെയോ സാമ്പത്തിക നഷ്ടം സംഭവിച്ചേക്കാം.

എന്നാൽ ചില സൂചനകൾ കണ്ടാൽ നമുക്ക് അത് ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയു. പിന്നീട് അതിനുവേണ്ട പരിഹാരങ്ങളും ചെയ്യാൻ കഴിയും. അറിയാതെയോ അറിഞ്ഞോ എണ്ണ തട്ടി താഴെ പോകുന്നത് കടം ഉണ്ടാകാന്‍ കാരണമാകുമെന്നാണ് പൊതുവേ ഉള്ള വിശ്വാസം.

സ്വര്‍ണ്ണത്തിൽ തീർത്ത സാധനങ്ങൾ കാണാതാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് നമ്മുടെ പണം ബിസിനസ് പങ്കാളിയോ ബന്ധുക്കളോ സുഹൃത്തക്കളോ വഴി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വീട്ടിലെ പൈപ്പില്‍ നിന്നോ മറ്റോ വെള്ളം ലീക്ക് ചെയ്യുന്നത് സാമ്പത്തികനഷ്ടം അടുത്തെത്തി എന്നതിന്റെ സൂചനയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :