വിശ്വാസത്തിന്റെ ഭാഗമായി കറുത്ത ചരട് അണിയുന്നത് എന്തിന് ?

വിശ്വാസത്തിന്റെ ഭാഗമായി കറുത്ത ചരട് അണിയുന്നത് എന്തിന് ?

  Astrology news , Astrology , വിശ്വാസം , കറുത്ത ചരട് , ശനി , രാഹു
jibin| Last Modified വെള്ളി, 20 ജൂലൈ 2018 (14:09 IST)
ഭാരത സംസ്‌കാരത്തില്‍ ചരടുകള്‍ കെട്ടുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഹൈന്ദവ വിഭാഗത്തിലാണ് ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി ചരടുകള്‍ ശരീരത്തില്‍ കെട്ടുന്നത്.

ജപിച്ചും മന്ത്രിച്ചും കെട്ടുന്ന ചരടുകള്‍ക്ക് പ്രത്യേക ശക്തിയുണ്ടെന്നാണ് വിശ്വാസം. കഴുത്തിലും കൈയിലും അരയിലുമാണ് ഇത്തരത്തിലുള്ള ചരടുകള്‍ കെട്ടുന്നത്. ഇതിനായി കൂടുതലായും ഉപയോഗിക്കുന്നത് കറുത്ത ചരടാണ്.

എന്നാല്‍ എന്തുകൊണ്ടാണ് കറുത്ത ചരട് വിശ്വാസത്തിന്റെ ഭാഗമായി തീരുന്നതെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി, രാഹു എന്നിവയുടെ പ്രീതികരമാണ്. ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം നീങ്ങും.

ദൃഷ്ടി ദോഷം മാറാൻ
കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമമാണെന്നാണ് പഴമക്കാര്‍ അവകാശപ്പെടുന്നത്. നെഗറ്റീവ് ഊർജത്തിൽ നിന്ന് സംരക്ഷണം നല്‍കാനാണ് കുഞ്ഞുങ്ങളുടെ അരയില്‍ കറുത്ത ചരട് കെട്ടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :