ജനിച്ച ദിവസം പറയും നിങ്ങളുടെ ഭാവി!

ജനിച്ച ദിവസം പറയും നിങ്ങളുടെ ഭാവി!

Rijisha M.| Last Modified വ്യാഴം, 5 ജൂലൈ 2018 (14:25 IST)
ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനിച്ച സാഹചര്യം മുതൽ നമ്മുടെ ചുറ്റുപാടുകൾ വരെ അതിൽ ഉൾപ്പെടുന്നവയാണ്. എന്നാൽ ജന്മദിനത്തിന്റെ സ്വാധീനവും നമ്മുടെ സ്വഭാവവും വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഓരോ വ്യക്തിയുടെയും സ്വഭാവം ജന്മദിനത്തിന്റെ പ്രത്യേകത അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം.

തിങ്കൾ ദിവസം ജനിക്കുന്നവർ എല്ലാക്കാര്യത്തിലും അധികാരസ്വഭാവം കാട്ടുന്നവരാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് ഇത് ഇഷ്‌ടപ്പെടണമെന്നില്ല. അധികാരമനോഭാവമുള്ളതുകൊണ്ടുതന്നെ ചെയ്യുന്ന മറ്റെല്ലാ നല്ല പ്രവർത്തികളും ശുഭകരമായിരിക്കില്ല. ഉറച്ചതീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവരാണ് ചൊവ്വാഴ്ച ജനിച്ചവർ. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ യാതൊരു മടിയുമില്ലാതെ ചെയ്യാൻ ഇവർക്കാകും. ഏറ്റെടുത്ത കാര്യങ്ങൾ
ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ ശ്രമിക്കും. മുൻകോപികളും
ധൈര്യശാലികളുമായ ഇവർ ഏറ്റെടുക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ ചെയ്‌തുതീർക്കും.

ബുധനാഴ്‌ച ജനിച്ചവർ എല്ലാ കാര്യങ്ങളും ആലോചിച്ച്
ചെയ്യുന്നവരാണ്. സംസാരപ്രിയരായ ഇക്കൂട്ടർ സുഹൃത്തുക്കളുമായും അയൽക്കാരുമായും ബന്ധുക്കളുമായും നല്ല ബന്ധം വച്ചു പുലർത്തുന്നവരായിരിക്കും. ഏതു സാഹചര്യവുമായും എളുപ്പത്തിൽ ഇണങ്ങിച്ചേരുന്ന ഇവർ തർക്കങ്ങൾ പരിഹരിക്കാൻ മുമ്പിൽ തന്നെ ഉണ്ടാകും. വ്യാഴാ‌ഴ്‌ച ജനിക്കുന്നവർ ശുഭാപ്തി വിശ്വാസക്കാരായിരിക്കും. ഇവർക്ക് ഐശ്വര്യ പൂർണമായ ജീവിതമായിരിക്കും. സഞ്ചാരപ്രിയരായ ഇവർ കൂടുതൽ യാത്രകൾ നടത്തി ഏറെ കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കും. ആഗ്രഹിച്ചപോലെ കാര്യങ്ങൾ ചെയ്യാനായില്ലെങ്കിൽ പെട്ടെന്ന് വിഷമംവരുന്ന പ്രകൃതക്കാരായിരിക്കും.

വെള്ളിയാഴ്ച ജനിച്ചവരുടെ ജീവിതം പൊതുവെ സുഖകരവും സന്തോഷകരവുമായിരിക്കുന്നതിനാൽ ഇവർ ആ സന്തോഷം മറ്റുള്ളവരിലേക്കും പകരാൻ ശ്രമിക്കും അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കും ഇക്കൂട്ടർ. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നവരായിരിക്കും. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരാണ്
വെള്ളിയാഴ്ച ജനിച്ചവർ. സൗന്ദര്യം, കല, പ്രണയം, ആഢംബരം എന്നിവയിലെല്ലാം പ്രിയമുള്ളവരായിരിക്കും

ബുദ്ധികൂർമ്മതയിലും പ്രായോഗികതയിലും എല്ലായ്പ്പോഴും ഒരുപടി മുന്നിൽ നിൽക്കുന്നവരാണ് ശനിയാഴ്‌ച ജനിച്ചവർ. ഇക്കൂട്ടർക്ക് നിർബന്ധബുദ്ധി കൂടുതലായിരിക്കും‌. സമയനിഷ്ഠമായി കാര്യങ്ങൾ ചെയ്തുതീർക്കുന്ന ഇവർ കർക്കശ സ്വഭാവക്കാരും നേർവഴിക്ക് ചിന്തിക്കുന്നവരുമാണ്. ഏറ്റെടുത്ത കാര്യങ്ങൾ
ഉത്തരവാദിത്വത്തോടെ
ചെയ്തു തീര്‍ക്കുന്നവരാണ്.

സൂര്യദേവന് പ്രാധാന്യമുള്ള ദിവസമാണ് ഞായർ. അതുകൊണ്ടുതന്നെ ആ ദിവസം ജനിക്കുന്നവർ എല്ലാ കാര്യങ്ങളിലും ശോഭിക്കുന്നവരാണ്. ഇവർക്ക് പ്രാധാന്യം നൽകുന്നവരെ മാത്രമേ ഇവർ സുഹൃത്തുക്കളാക്കൂ. എല്ലാ കാര്യങ്ങളിലും ഒന്നാമതാകാൻ ശ്രമിക്കും. കഠിനാധ്വാനി ആയിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി ...

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം ...

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം
കായികരംഗത്തെ വ്യക്തികള്‍ക്ക് മത്സരങ്ങളില്‍ പരാജയപ്പെടാനിടയുണ്ട്. എന്നാല്‍, ...

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം ...

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം
ഓരോ മാസവും ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതനുസരിച്ച് ഫലങ്ങള്‍ വ്യത്യാസപ്പെടുന്നു.

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം
പാപഗ്രഹങ്ങളായ രാഹുവും കേതുവും അവരുടെ നക്ഷത്രരാശികള്‍ മാറി. രാഹു ഇപ്പോള്‍ പൂര്‍വ്വ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല
ജ്യോതിഷത്തില്‍, നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം നിങ്ങളുടെ വ്യക്തിത്വത്തെയും സാധ്യതയുള്ള ...