ഇത്തരത്തിലുള്ള സ്വപ്‌നങ്ങളും കാഴ്‌ചകളും കണ്ടിട്ടുണ്ടോ ?; വരാന്‍ പോകുന്ന സമ്പന്നതയുടെ ലക്ഷണങ്ങളാണ് ഇവ!

വ്യാഴം, 26 ഒക്‌ടോബര്‍ 2017 (18:42 IST)

  Astrology , luck , dreams , വിശ്വാസങ്ങള്‍ , സമ്പത്ത് , പണം , സ്വപ്‌നം , ജ്യോതിഷം

ചെലവ് എത്ര കുറച്ചിട്ടും പണം കൈയില്‍ നില്‍ക്കുന്നില്ലെന്ന പരാതി മിക്കവരിലും സാധാരണമാണ്. സാമ്പത്തിക പ്രയാസം രൂക്ഷമാകുമ്പോഴാണ് പലരും ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടുതലായി ചിന്തിക്കുന്നത്. ചില ലക്ഷണങ്ങളിലൂടെയും സൂചനകളിലൂടെയും വരാന്‍ പോകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയാന്‍ കഴിയുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

വിശ്വാസങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള ഇന്ത്യയില്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്കു പോലും പല തരത്തിലുള്ള  അര്‍ഥങ്ങള്‍ ഉള്ളതായി പറയുന്നു. കൈയില്‍ നിന്നും പൈസ വഴുതി പോകുകയോ നഷ്‌ടമാകുകയോ ചെയ്‌താല്‍ വരാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ചയുടെ ലക്ഷണമാണെന്നാണ് പഴമക്കാര്‍ പറയുന്നത്.

പണം കൈയില്‍ നിന്ന് നഷ്‌ടമാകുന്നത് സ്വപ്‌നത്തില്‍ കണുന്നതും മോശമായ അവസ്ഥയെ സൂചിപ്പിക്കുന്നതാണ്. കൈയ് വെള്ളയിലോ നെഞ്ചിലോ തുടര്‍ച്ചയായി ചൊറിച്ചില്‍ അനുഭവപ്പെടുന്നത് വരാന്‍ പോകുന്ന മികച്ച സാമ്പത്തികാവസ്ഥയുടെ  ലക്ഷണമാണ്.

വിശേഷ ദിവസങ്ങളില്‍ മരിച്ചു പോയ പൂര്‍വ്വികരെ സ്വപ്‌നം കാണുന്നത് പരമ്പരാഗത സ്വത്തു സംബന്ധിച്ച് എന്തെങ്കിലും നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിന് കാരണമാകുമെന്നും പറയപ്പെടുന്നു. മഹാലക്ഷ്മിയുമായി ബന്ധപ്പെട്ട സംഖ്യ എന്നു പറയപ്പെടുന്ന 8 പല തവണയായി പല സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞാല്‍ അത് ഭാഗ്യവും അഭിവൃദ്ധിയും വരുന്നുവെന്നതിന്റെ സൂചനയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

എതിരാളിയെ കീഴ്പ്പെടുത്താന്‍ തന്ത്രം മെനയുകയാണോ ? പണി പിന്നാലെ വരും !

നിങ്ങള്‍ എത്ര വിശ്വസ്തത കാട്ടിയാലും ചില അവസരങ്ങളില്‍ ആരും അത് മനസ്സിലാക്കിയെന്ന് വരില്ല. ...

news

ചതുരങ്ങളില്‍ വിശ്വസിക്കാന്‍ തയ്യാറാണോ ? അറിഞ്ഞോളൂ... ഭാരം കുറയ്ക്കാന്‍ അതു മാത്രം മതി !

ഭാരം കുറയ്ക്കാനുള്ള ധാരാളം മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് പരസ്യങ്ങള്‍ പറയുന്നത്. എന്നാല്‍, ഭാരം ...

news

പൌര്‍ണമിയിലാണത്രേ ആ ഭാഗ്യതാരം പ്രത്യക്ഷനാവുക... ആരാണത് ?

ഭാഗ്യദൂതനായാണ് മുക്കാലന്‍ തവളയെ കണക്കാക്കാറുള്ളത്. ‘ചാന്‍ ചു’ എന്ന പേരില്‍ അറിയപ്പെടുന്ന ...

news

ഫെംഗ്ഷൂയി പറയുന്നു... കര്‍ട്ടന്‍ ഇങ്ങനെ വേണമെന്ന് !; എന്തുകൊണ്ട് ?

മനോഹരമായ ഇന്റീരിയറുകള്‍ നിശ്ചയിക്കുമ്പോള്‍ ഫെംഗ്ഷൂയി പറയുന്ന കാര്യങ്ങള്‍ക്കു കൂടി ...

Widgets Magazine