ജ്യോതിഷം പറയും എന്താണ് മരുന്നെന്ന്!

രോഗം വൈദ്യനും രോഗകാരണം ജ്യോതിഷവും നിർണയിക്കും!

അപർണ| Last Modified ബുധന്‍, 9 മെയ് 2018 (15:31 IST)
മുൻ ജന്മങ്ങളിൽ നാം ചെയ്തിട്ടുള്ള പാപങ്ങളുടെ ഫലമായിട്ടാണ് വളരെ മോശം അവസ്ഥകളും അസുഖങ്ങളും നമുക്ക് വരുന്നതെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇതിനു പരിഹാരമായി വൈവിക കർമ്മങ്ങൾ ചെയ്യണമെന്നാണ് ജ്യോതിഷവിധി.

ജന്മനാ രോഗബാധിതയായ ഒരു ശിശുവിനെ എടുക്കുകയാണെങ്കിൽ ഗർഭകാലത്ത് അവന്റെ മാതാവിനുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് ഇതിനു കാരണമെന്നാണ് ജ്യോതിഷം പറയുന്നത്. ഇന്ന് ഉറങ്ങി നാളെ ഉണരുക എന്നതു ശരിക്കും പുനർജന്മമാണ്. പകുതി മരണമാണ് ഉറക്കം. അതുകൊണ്ട് തന്നെ ഉറക്കം എഴുന്നേറ്റ് കഴിഞ്ഞാൽ ദൈവപ്രീതി നടത്തുന്നത് നല്ലതാണ്.

പണ്ടൊക്കെ ജ്യോതിഷത്തിലൂടെയാണ് രോഗകാരണം കണ്ടെത്തുക. ജ്യോതിഷം പറയും എന്താണ് പ്രതിവിധിയെന്ന്. അതനുസരിച്ചായിരുന്നു ആയുർവേദ ചികിത്സകൾ നടത്തിയിരുന്നത്. ‌ജ്യോതിഷചിന്താപ്രകാരം രോഗം നിർണയിച്ച ശേഷം പരിഹാരമായി ‌ദൈവികമായ കർമ്മങ്ങൾക്ക് ഒപ്പം വീട്ടിൽ തന്നെ മരുന്ന് നൽകുന്നവരും പണ്ടുണ്ടായിരുന്നു.

രോഗങ്ങളുടെ മൂലകാരണം വാതവും പിത്തവും കഫവുമാണ്. ഇവ മൂന്നിന്റെയും ഏറ്റക്കുറച്ചിലുകളാണു പല രോഗങ്ങളായും പരിണമിക്കുന്നതെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇവയെല്ലാം യുക്തിപൂർവം ഉപയോഗപ്പെടുത്തുന്ന ഒരാൾക്ക് മാത്രമേ ജ്യോതിഷത്തിലൂടെ രോഗനിർണയവും ചികിത്സയും നൽകാൻ കഴിയൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :