വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (15:40 IST)
ഇരുപത്തിയേഴാമത്തെ നക്ഷത്രമാണ് രേവതി. വിവേകവും സംസ്കാരവും സമ്പത്തും ഇവരിൽ കാണും. ബുദ്ധിപരമായും യുക്തിപരമായും പ്രവർത്തനമായിരിക്കും എല്ലായിപ്പോഴും. അന്യരെ ആശ്രയിക്കാതെയുള്ള ജീവിതമാണിവർ ഇഷ്ടപ്പെടുകയാണ്. അതിനായി കഠിനപ്രയത്നവും ഇവർ ചെയ്യും.
പൊതുവേ സൗന്ദര്യവും അന്തസും ഉള്ളവരായിരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ നേതൃസ്ഥാനത്ത് എത്തപ്പെടും. രേവതിക്കാരെപ്പറ്റി പൊതുവേയുള്ള അഭിപ്രായം ഇവർ സ്ഥിരമായി ഒന്നിലും ഉറച്ചു നിൽക്കില്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും. ഇക്കാരണത്താൽ ചിലപ്പോഴൊക്കെ മറ്റുള്ളവരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടതായി വരും.
എല്ലാവരോടും നന്നായി ഉടപെടുമെങ്കിലും ആരോടും അതിരു കവിഞ്ഞ് അടുക്കുകയില്ല. ആരെയും അതിരുകടന്ന് വകവയ്ക്കുകയില്ല. ആർക്കും കീഴടങ്ങി നിന്ന് പ്രവർത്തിക്കാൻ തയാറാവുകയില്ല. സ്വന്തം അഭിപ്രായത്തെ മുറുകെ പിടിച്ചുള്ള പ്രവർത്തനമാണ് ഇവർക്കുള്ളത്.