താൽക്കാലിക ബന്ധങ്ങളെ ഇവർ അംഗീകരിയ്ക്കില്ല, പ്രണയത്തിൽ ഈ രാശിയ്ക്കാരെ വിശ്വസിയ്ക്കാം !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2020 (15:28 IST)
ഒരിയ്ക്കലെങ്കിലും പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ലാ എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും. ഇടവം രാശിക്കാര്‍ അവരുടെ സമീപനത്തില്‍ ക്ഷമാശീലത്തിന് പേരുകേട്ടവരാണ്. കാര്യങ്ങള്‍ അവരുടേതായ രീതിയില്‍ ചെയ്യാന്‍ അവര്‍ ഇഷ്ടപ്പെടുന്നു.

താല്‍ക്കാലിക ബന്ധം ഒരിക്കലും ഇടവം രാശിക്കാര്‍ ഇഷ്ടപ്പെടുന്നില്ല. ബന്ധത്തിൽ അവര്‍ അര്‍പ്പണബോധമുള്ളവരും പ്രതിജ്ഞാബദ്ധരുമായറിയ്ക്കും. ഒരു ബന്ധത്തിലായാൽ ദിവസം കഴിയുംതോറും ഇടവം രാശിക്കാര്‍ ആ ബന്ധത്തിലുള്ള സ്‌നേഹവും ഉയര്‍ത്തി വരുന്നു. ശുക്രനാണ് ഇടവം രാശിക്കാരുടെ ഭരണ ഗ്രഹം. ഒരു ഇടവം രാശിക്കാരായ വ്യക്തിയുമായി പ്രണയത്തിലാകുന്നത് നിങ്ങളില്‍ സംരക്ഷണവും ഉറപ്പാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :