വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 4 ഓഗസ്റ്റ് 2020 (14:52 IST)
ജ്യോതിഷത്തില്‍ ജന്‍മ നക്ഷത്രം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജന്‍മ രാശിയും. ഓരോ ജന്‍മ രാശിക്കാര്‍ക്കും പൊതുവായ ചില സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഇവ എല്ലാവര്‍ക്കും ഒരേപോലെ അനുഭവപ്പെടണമെന്നില്ല. ജനന സമയവും ഗൃഹനിലയും മറ്റ് അനുകൂല- പ്രതികൂല സാഹചര്യങ്ങളും അനുസരിച്ച് ഈ ഗുണ- ദോഷങ്ങല്‍ ഏറിയും കുറഞ്ഞും ഇരിക്കും.
ഓരോ ഓരോ വ്യക്തിയും ജനിക്കുന്ന സമയത്തു സൂര്യന്‍ നില്‍ക്കുന്ന രാശിയായിരിക്കും ആ വ്യക്തിയുടെ മലയാള ജന്മമാസം. അതുകൊണ്ട് സൂര്യന്റെ ആശ്രയരാശിഫലം ജന്മമാസത്തിന്റെ ഫലം കൂടിയാണ്. മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ വ്യാകരണാദി ശാസ്ത്രത്തിലും ജ്യോതിഷത്തിലും അധ്യാപകനാകും. സംഗീതത്തിലും കലകളില്‍ കഴിവുള്ളവരും ഗണിത വിദഗ്ധനും ധനവാനുമായിരിക്കും. സര്‍ക്കാര്‍ ജോലിയും ഉള്ളവരും സ്ത്രീകളാല്‍ ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കും ഇവർ