തിരുവാതിര നക്ഷത്രക്കാർ ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിയ്ക്കുന്നത് ഗുണം ചെയ്യും, അറിയൂ

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 3 ജൂലൈ 2020 (16:35 IST)
കഴിവുകൊണ്ടും പാണ്ഡിത്യം കൊണ്ടും ഏവരെയും അത്ഭുതപ്പെടുത്താൻ കഴിവുള്ളവരാണ് തിരുവാതിര നക്ഷത്രത്തി പിറന്നവർ. നയപരമായ ബുദ്ധിയാലും നർമ്മ സംഭാഷണത്താലും എല്ലാവരെയും കയ്യിലെടുക്കാനുള്ള കഴിവുള്ളവരാണ് ഇത്തരക്കാർ എന്നാൽ തിരുവാതിര നക്ഷത്രക്കാർ വിജയങ്ങൾ വിജയവും കീർത്തിയും സ്വന്തമാക്കാനും ചില തടസങ്ങളും നേരിടും.

തിരുവാതിര നക്ഷത്രക്കാ‍രുടെ സ്വാഭാവ രീതികൾ തന്നെയായിരിക്കും ഇതിനു കാരണമാവുക. ദുർവാശിയും ദുരഭിമാനവും കൂടുതലായി ഉള്ളവരായിരിക്കും തിരുവാതിര നക്ഷത്രക്കാർ. ഇക്കാരണത്താൽ തന്നെ വന്നു ചേരാവുന്ന പേറു പ്രശസ്തിയും വിജ്യങ്ങളും അകന്നു പോയേക്കാം. അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ വേണം. വിജയമാഗ്രഹിക്കുന്ന പ്രവർത്തികൾ ചെയ്യുമ്പോൾ കറുപ്പ്, കടും നീല എന്നീ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :