വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്, 2 ഒക്ടോബര് 2019 (16:31 IST)
വീടു നിർമ്മിക്കുമ്പോൾ വാസ്തു പ്രകാരം വളരെയധികം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും സുപ്രധാനമായ കാര്യമാണ് വാസ യോഗ്യമായ ഭൂമിയും അല്ലാത്തവയും. വാസയോഗ്യമല്ലാത്ത ഭൂമികൾ ഏതൊക്കെയെന്നാണ് ആദ്യം തിരിച്ചറിയേണ്ടത് സ്ഥലത്തിന്റെ ആകൃതിയും അതിരിക്കുന്ന സ്ഥാനവുമെല്ലാം ഗൃഹ നിർമ്മാണത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിൽ വാസയോഗ്യമല്ലാത്ത ഭൂമി ഏതെല്ലാമെന്ന് ഇനി നോക്കാം.
വീടു പണിയുമ്പോൾ ഭൂമിയുടെ ആകൃതിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തെണ്ടതുണ്ട്. വൃത്താകൃതിയിലുള്ളതും അർധചന്ദ്രാകൃതിയിലുള്ളതും 3, 5, 6 കോണുകളുള്ള ഭൂമിയും താമസയോഗ്യമല്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. അതുപോലെതന്നെ ശൂലം, മുറം എന്നീ ആകൃതിയിലുള്ളതും മീൻ, ആമ എന്നിവയുടെ മുതുകിനോട് സമാനതയുള്ളതും പശുവിന്റെ മുഖത്തിന്റെ രൂപത്തിലുള്ളതുമായ ഭൂമിയിൽ വീടു വെക്കുന്നത് ദോഷകരമാണ്.
ക്ഷേത്രത്തിന് സമീപത്ത് വീടിനായി സ്ഥലം കാണരുത്. ഇത് കുടുംബത്തിന്റെ സന്തോഷത്തെ കാര്യമായിതന്നെ ബാധിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. വയലുകളുടെ സമീപത്തും വീടു വക്കുന്നത് നല്ലതല്ല. നദി പർവ്വതങ്ങൾ സമുദ്രം എന്നിവയുടെ സമീപത്തും വീടൂകൾ പണിയാൻ അനുയോജ്യമായ സ്ഥലമല്ല എന്ന് വാസ്തുശാസ്ത്രം വ്യക്തമാക്കുന്നു.