നിലവിലുള്ള രീതി തുടരട്ടെ, ശബരിമലയിൽ ആര് പോയലും ആചാരം പാലിക്കണമെന്ന് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥി

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 2 ഒക്‌ടോബര്‍ 2019 (11:45 IST)
ശബരിമലയിൽ പോകുന്നവർ ആചാരം പാലിക്കണം എന്ന് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്തി ശങ്കർ റെ. ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടുത്തെ ആചാരങ്ങൾ അനുസരിച്ച് പോകാം എന്നും ആചാരങ്ങൾ ലംഘിക്കുന്നത് തെറ്റാണ് എന്നുമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം.

പോകേണ്ട എന്ന് പറയുന്നില്ല; പക്ഷേ ദർശനത്തിന് ചില ക്രമങ്ങൾ ഉണ്ട്. ശബരിമലയിൽ പോകുന്നവർ അത് പാലിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അത് പാലിക്കാതെ ആരു പോയാലും തെറ്റാണ്. ശബരിമലയിൽ നിലവിലെ രീതി തുടരട്ടെ എന്നതാണ് എന്റെ അഭിപ്രായം.

കോടതി വിധി നടപ്പിലാക്കേണ്ടത് തന്നെയാണ്. അതിനെകുറിച്ച് പറയേണ്ടത് സർക്കർ ആണെന്നും ശങ്കർ റേ പറഞ്ഞു. കാസർഗോഡ് പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിക്കിടെയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :