താലി ചാർത്തുന്ന മഞ്ഞ ചരട് പൂജിച്ചെടുക്കുന്നതെന്തിന്?

വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (18:21 IST)

ക്രിസ്ത്യാനികൾ താലി മന്ത്രകോടിയിലെ നൂലിഴയിൽ കോർത്ത് പെണ്ണിന്റെ കഴുത്തിൽ കെട്ടുന്നു. ഹിന്ദുക്കളാണെങ്കിൽ മന്ത്രിച്ചെടുത്ത മഞ്ഞ ചരടിൽ താലി കോർക്കുന്നു. ചരട് കെട്ടുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല. എന്തിനാണ് താലി കെട്ടാനുൾപ്പെടെയുള്ള ചരട് മന്ത്രിക്കുന്നത്?.
 
മന്ത്രിച്ച് ചരട് കെട്ടിയാൽ ദൃഷ്‌ടിദോഷം ശത്രുദോഷം തുടങ്ങിയ ദോഷങ്ങൾ മാറുമെന്നാണ് വിശ്വാസം. ദമ്പതികൾ തമ്മിലുള്ള ഐക്യവർധനവിനാണ് മഞ്ഞച്ചരടിൽ കോർത്ത് താലി ചാർത്തുന്നത്. ചിലയിടങ്ങളിൽ താലി മഞ്ഞച്ചരടിൽ കെട്ടിക്കൊടുക്കുകയും ശേഷം അത് സ്വർണ്ണത്തിന്റെ മാലയിലേക്ക് മാറ്റുകയും ചെയ്യുന്നു.
 
കൈകളിലും കാലുകളിലും അരകളിലും വരെ ചരടുകൾക്ക് സ്ഥാനമുണ്ട്. പല നിറത്തിലുള്ള ചരടുകളും കെട്ടാറുമുണ്ട്. കറുപ്പ്, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ നീളുന്നു നിറങ്ങൾ.  ചരടുകൾ ജപിച്ച് കെട്ടിയാൽ കെട്ടുന്നവർക്ക് ആത്‌മവിശ്വാസം കൈവരുമെന്നും പറയപ്പെടുന്നു. ഒറ്റക്കാലിൽ കറുത്ത ചരട് ഇടുന്നത് ട്രെന്റാണ്.
 
കറുത്ത ചരടിനോടാണ് എല്ലാവർക്കും പ്രിയം കൂടുതൽ. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി ,രാഹു പ്രീതികരമാണ്. ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം തുടങ്ങിയ ദോഷങ്ങൾ മാറും. ദൃഷ്‌ടിദോഷം മാറാനും കറുത്ത ചരട് ഉത്തമമാണ്. നവഗ്രഹങ്ങളിലൊന്നായ ചൊവ്വയ്ക്ക് പ്രീതികരമായ നിറമാണ് ചുവപ്പ്. ദേവീ ക്ഷേത്രങ്ങളിൽ നിന്ന് ചുവന്ന ചരട് ജപിച്ച് കെട്ടുന്നത് ശത്രുദോഷം നീങ്ങാൻ ഉത്തമമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

വീടുകളിൽ ലാഫിങ് ബുദ്ധ വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

വീട്ടിൽ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയ്‌ക്കാൽ എന്താണ് വഴിയെന്ന് പലരും ...

news

മനം‌പോലെ മംഗല്യത്തിന് വെള്ളിയാഴ്ച വൃതം !

മനസിലാഗ്രഹിക്കുന്നതുപോലെയുള്ള മംഗല്യം സിദ്ധിക്കുന്നതിനായി വെള്ളിയാഴ്ച വൃതം നോൽക്കുന്നത് ...

news

സാമ്പത്തിക അഭിവൃദ്ധിക്ക് ‘ലാഫിങ് ബുദ്ധ‘ !

സാമ്പത്തികമായി അഭിവൃതി നേടാൻ ഫെങ്ഷുയിയിൽ പല മാർഗങ്ങളും പറയുന്നുണ്ട്. അതിൽ ഏറ്റവും ...

news

കലഹങ്ങൾ തീരുന്നില്ലേ? കാരണങ്ങൾ ഇവയൊക്കെയാവാം!

കുടുംബജീവിതത്തിൽ വഴക്ക് ഉണ്ടാകുന്നത് പതിവാണെങ്കിൽ അത് നിരാശയിലേക്ക് വഴിതെളിക്കുന്നത് ...

Widgets Magazine