യാത്രയിലും പ്രണയത്തിലും റൊമാൻസിലും വ്യത്യസ്‌തത ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ജനനം ഈ രാശിയിലാണ്

വ്യാഴം, 31 മെയ് 2018 (12:57 IST)

Widgets Magazine

എല്ലാവർക്കും അവരുടേതായ ചില പ്രത്യേക സ്വഭാവങ്ങളുണ്ട്. മീനം രാശിയിൽ ജനിച്ചവർക്കും ഇങ്ങനെ ചില സ്വഭാവങ്ങളുണ്ട്. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള വ്യക്തിത്വമായിരിക്കും ഇവരുടേത്. ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. ഓരോ കാര്യങ്ങളിലും തങ്ങളുടേതായ വ്യത്യസ്‌തത ഇവർ ആഗ്രഹിക്കും. ചില കാര്യങ്ങളിൽ ഇവരുടെ തീരുമാനങ്ങൾ മറ്റുള്ളവരിൽ അപ്രീതിയ്‌ക്കിടയാക്കും.
 
വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്ന ഇത്തരക്കാർ ജോലിയിലും പഠനത്തിലും വ്യത്യസ്‌തത പുലർത്തും. വിശാന ഹൃദയത്തിന് ഉടമകളായിരിക്കും ഇവർ. പൊതുവേ ദയാശീലം കൂടിയ ഇവർ മറ്റുള്ളവരെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നവരായിരിക്കും. സ്വപ്‌ന സഞ്ചാരികളായ ഇവർക്ക് ഏത് സാഹചര്യങ്ങളിൽ നിന്നും പെട്ടെന്നുതന്നെ രക്ഷപ്പെടാനാകും.
 
റൊമാൻസ് ഇഷ്‌ടപ്പെടുന്ന ഇവർക്ക് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഇഷ്‌ടമായിരിക്കും. സ്വന്തമായി ജീവിത പങ്കാളികളെ കണ്ടെത്താൻ ഇഷ്‌ടപ്പെടുന്നവരായിരിക്കും ഇവർ. മറ്റുള്ളവർക്ക് ഇവരുടെ മനസ്സ് പെട്ടെന്ന് വായിച്ചെടുക്കാൻ പറ്റില്ല. ഇവർ പൊതുവെ ഒറ്റയ്‌ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കില്ല. എപ്പോഴും സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരായിരിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്നേഹക്കുറവോ? ബെഡ്‌റൂം തെക്കു പടിഞ്ഞാറാക്കൂ...

വിവാഹം വൈകാനുള്ള പല കാരണങ്ങളിലൊന്നാണ് വാസ്തുദോഷം. പല കാര്യങ്ങളിലും പ്രാധാന്യമുള്ളതുപോലെ ...

news

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ശിവനെയും സൂര്യനെയും വന്ദിക്കുക

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ഏറെ സവിശേഷതകള്‍ ഉള്ളവരായിരിക്കും. കാര്‍ത്തിക ...

news

വീടിന്‍റെ കിഴക്കു ഭാഗത്ത് ഇലഞ്ഞി പൂത്തുലയട്ടെ, പടിഞ്ഞാറ്‌ അരയാലില്‍ കാറ്റുവീശട്ടെ!

വീടിനു ചുറ്റും മരങ്ങള്‍ വയ്ക്കുന്നത് ഒരു നല്ല കാര്യമാണ്. നല്ല തണലും തണുപ്പും വീടിനും ...

news

വ്യാഴാഴ്ച ദിവസം സൂക്ഷിക്കുക, 1.30 മുതൽ 2.30 വരെയുള്ള സമയം ‘ഇക്കാര്യങ്ങൾ’ ചെയ്യാൻ പാടില്ല!

ജ്യോതിഷം എന്ന വാക്ക് ഈ കാലഘട്ടത്തിലും ഏവർക്കും സുപരിചിതമാണ്. ജ്യോതിഷ വിധി പ്രകാരം നല്ല ...

Widgets Magazine