ഈ വര്‍ഷം നേതാക്കള്‍ ജയിലിലാകും, ഇന്ത്യയ്ക്ക് നിര്‍ണ്ണായകം !

ശനി, 10 ജനുവരി 2015 (15:18 IST)

2015, ജ്യോതിഷം, പ്രവചനം

പുതുവര്‍ഷം ആഗതമായതിനു പിന്നാലെ പലരും തങ്ങളുടെ വര്‍ഷഫലങ്ങള്‍ കലണ്ടറുകളില്‍ തപ്പി വായിച്ച് തൃപ്തിയടഞ്ഞതായി വിശ്വസിക്കട്ടെ. എന്നാല്‍ എത്രപേര്‍ കുറഞ്ഞപക്ഷം നമ്മുടെ നാടിന്റെ വര്‍ഷഫലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. അധികമാരും ചിന്തിച്ചുകാണില്ല എന്ന് എല്ലവര്‍ക്കും അറിയാം. അതിനാല്‍ 2015ല്‍ നമ്മുടെ നാടും ലോകവും എങ്ങനെ മുന്നോട്ട് പോകും എന്ന് ചിന്തിക്കുകയാണിവിടെ. എട്ടിനു നിര്‍ണായക ബലമുള്ള വര്‍ഷമാണ് 2015. എട്ട് ശനിയുടെ സംഖ്യയാണ്. അതുകൊണ്ടുതന്നെ ഈ വര്‍ഷം ശനിക്ക് അമിത ബലമുള്ള വര്‍ഷമാണ്.
 
ആരും ഇഷ്ടപ്പെടാത്ത അവസ്ഥയാണ് ശനിയുടെ അപഹാരം, അല്ലെങ്കില്‍ ശനിയുടെ ദൃഷ്ടി എന്നിവയൊക്കെ. എന്നാല്‍ രാജ്യത്തിനും ലോകത്തിനു ഒട്ടാകെ ശനിയുടെ സ്വാധീനത്തില്‍ വരികയാണെങ്കിലൊ. അതേ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഇരുതലയുള്ള വാള്‍ പോലെയാണ് ശനി. 
 ശനി ഇപ്പോള്‍ നില്‍ക്കുന്നതോ, ചൊവ്വാക്ഷേത്രമായ വൃശ്ചികത്തിലും. കീടരാശിയിലെ ശനി സങ്കല്‍പവും പ്രവൃത്തിയും ക്ഷുദ്രമാക്കാന്‍ ശ്രമിക്കും. സങ്കല്‍പത്തിലും പ്രവൃത്തിയിലും സ്വാധീനം ചെലുത്താവുന്ന ഇത്തരം വിപരീതത വന്‍പ്രത്യാഘാതത്തിന് വഴിമരുന്നിടും. 
ശനിക്കു വടക്കുപടിഞ്ഞാറു ദിക്കിന്റെ ബന്ധമുള്ളതിനാല്‍ ലോകത്തിന്റെ വടക്കുപടിഞ്ഞാറന്‍ ദിശകളില്‍ സാരമായ പരിവര്‍ത്തനം ഗുണപരമായോ ദോഷമായോ സംഭവിക്കാം. അശുഭകര്‍മം, അനാചാരം, ആയുധ പ്രയോഗം എന്നിവയുമായി ബന്ധമുള്ളതിനാല്‍ ഇത്തരം വിപരീത പ്രവര്‍ത്തനത്തിലൂടെ അശാന്തി സംജാതമാകും. 
 
ഗുണവും ദോഷവും പ്രകൃതിയിലും മനുഷ്യരിലും നിഴലിക്കും. അപ്രതീക്ഷിതമായ ചില നേതാക്കള്‍, ഭരണകര്‍ത്താക്കള്‍ എന്നിവര്‍ തുറങ്കിലില്‍ അടയ്ക്കപ്പെടും. അതേ തുടര്‍ന്നു കുറെ അരാജകത്വവും ലോകത്ത് മാത്രമല്ല നമ്മുടെ രാജ്യത്ത് തന്നെ സംഭവിക്കാന്‍ പോവുകയാണ്. കടബാധ്യത കൊണ്ടോ ഭക്ഷണം ലഭിക്കായ്ക കൊണ്ടോ സ്വാഭാവിക മരണമോ അസ്വാഭാവികമരണമോ വര്‍ധിക്കാം. ഹിംസാത്മകമായ പ്രവര്‍ത്തനം മതപ്രചാരകരില്‍ ശക്തിപ്പെടുകയും ചെയ്യുമെന്നതും ഈ വര്‍ഷത്തിന്റെ പ്രത്യേകതയാണ്.  ഇത്തരം ഇരമ്പിക്കയറാവുന്ന വിപരീതഭാവങ്ങളെ സമചിത്തതയോടെ നേരിട്ടില്ലെങ്കില്‍ വന്‍ പ്രത്യാഘാതങ്ങളാണ് രാജ്യത്തെ കാത്തിരിക്കുന്നത്. 
 
അതേസമയം അധഃസ്ഥിത വിഭാഗങ്ങളുടെ മുന്നേറ്റമുണ്ടാകുന്ന വര്‍ഷമാണ് 2015. നീതി, നിയമ, ജയില്‍, കോടതി, പൊലീസ് നിയമപ്രയോഗങ്ങളില്‍ ചില അനിവാര്യമായ മാറ്റങ്ങളും രൂപപ്പെടും. കൂടാതെ ഇന്ത്യയുടെ ലോക നേതൃത്വ പ്രാപ്തിക്ക് അനുകൂലമായ സമയമാണ് നല്‍കുന്നത്. കാര്യക്ഷമമായി വിനിയോഗിച്ചാല്‍ രാജ്യത്തിനും ലോകത്തിനും നമ്മുടെ ഭരണാധികാരികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ സാധിക്കും. ലോകത്തിന്റെ നേതൃപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ചില പദവികളോ ഉത്തരവാദിത്തങ്ങളോ രാജ്യത്തേ തേടിയെത്താനും സാധ്യതകാണുന്നു.  എങ്കിലും എത്ര ശക്തിയും സംഘബലവും ധനബലവും സ്ഥാനബലവും ഉണ്ടെങ്കിലും വിപരീത പ്രതിസന്ധികള്‍ ധാരാളം ഉണ്ടാകാനിടയുള്ളതിനാല്‍ ‘ക്ഷമ‘യക്ക് വളരെയേറെ പ്രാധാന്യമുള്ള വര്‍ഷമാണിത്. അതിനാല്‍ ജീവിതം ക്ഷമയുടെ പര്യായമായി മാറ്റിയും ദിനരാത്രങ്ങള്‍ നീങ്ങുന്നവര്‍ക്കു ഗുണവും മറിച്ചുള്ളവര്‍ക്ക് നാശത്തിന്റെ ആരംഭവുമായി 2015 വിധിയെഴുതും.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

പേരും പ്രശസ്തിയും വേണോ? പവിഴം ധരിക്കൂ

സൂര്യന്റെയും ചൊവ്വയുടേയും നിറമാണ് ചുവപ്പ്. ധൈര്യത്തിന്റെയും ശൗര്യത്തിന്റെയും നിറമാണിത്. ...

news

2050ല്‍ ലോകാവസാനം, ശേഷം പുതുയുഗപ്പിറവി!

ലോകാവസാനം എന്നത് എല്ലാ മതവിഭാഗങ്ങളും വിശ്വസിക്കുന്ന ഒന്നാണ്. കാലത്തിന്റെ അനസ്ര്യൂതമായ ...

news

ഞായറാഴ്ച ജനിച്ചാല്‍ ധനവനാകും, ബുധനാഴ്ച ജനിച്ചാല്‍ ബുദ്ധിമാനും

ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും ...

news

ശനിയുടെ രാശിമാറ്റം നിങ്ങള്‍ക്കെങ്ങനെ

പൊതുവേ ശനി ഗ്രഹത്തേപ്പറ്റി നല്ല അഭിപ്രായമല്ല എല്ലാവര്‍ക്കും. ശനിയുടെ അപഹാരം എല്ലാവരും ...

Widgets Magazine