കമലിന്റെ സ്വപ്നചിത്രം മരുതനായകം 2015 ല്‍

ചെന്നൈ| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (16:50 IST)
ചിത്രീകരണഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട മരുതനായകം 2015 ഓടെ പൂര്‍ത്തിയാക്കാന്‍ കമല്‍ഹാസന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രം നിര്‍മ്മിക്കാനായി ലണ്ടനില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവും ഒരു രാജ്യാന്തരനിര്‍മ്മാണവിതരണകമ്പനിയും രംഗത്തെത്തിയതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

നേരത്തെ സാമ്പത്തികമായി പിന്തുണ ലഭിച്ചാല്‍ ഏത് നിമിഷവും തന്റെ സ്വപ്‌ന പദ്ധതിയായ മരുതനായകം പുനരാരംഭിക്കുമെന്ന് ഒരു ദേശീയ മധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ കമല്‍ പറഞ്ഞിരുന്നു.1997ല്‍ ചിത്രീകരണം നിറുത്തിവയ്ക്കേണ്ടി വന്ന മരുതനായകം ഇനി പൂര്‍ത്തിയാക്കണെങ്കില്‍ ഇരട്ടിയോളം മുതല്‍മുടക്ക് വേണമെന്നാണ് കരുതപ്പെടുന്നത്.പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യ സമരപോരാളിയായിരുന്ന മുഹമ്മദ് യൂസുഫ് ഖാനെയാണ് മരുതനായകത്തില്‍
കമല്‍ഹാസന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും കമല്‍ഹാസനാണ് നിര്‍വ്വഹിക്കുന്നത്.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :