മമ്മൂട്ടിയുടെ ‘രാജ 2’ മെഗാഹിറ്റാകുമോ? 100 കോടി ക്ലബില്‍ കയറുമോ? ആ സിനിമയുടെ ഭാവി അറിയാം

ചേകത്ത് അനില്‍കുമാര്‍ 

ചൊവ്വ, 3 ജനുവരി 2017 (21:02 IST)

Mammootty, Raja 2, Vysakh, Dileep, Manju, Kavya, മമ്മൂട്ടി, രാജ 2, വൈശാഖ്, ഉദയ്കൃഷ്ണ, ദിലീപ്, മഞ്ജു, കാവ്യ

മമ്മൂട്ടി പരാജയത്തിന്‍റെ ചെറിയ കറുപ്പ് മൂടലില്‍ നിന്ന് വിജയത്തിന്‍റെ വെള്ളിത്തിളക്കത്തിലേക്ക് വരാന്‍ പോകുന്ന വര്‍ഷമാണ് 2017. എന്തുകൊണ്ടും നല്ല സമയമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടുതന്നെ ചെയ്യുന്ന സിനിമകളെല്ലാം തന്നെ മികച്ച വിജയത്തിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുകയാണ്. 
 
മമ്മൂട്ടിയുടെ പുതിയ പ്രൊജക്ടായ ‘രാജ 2’ ബോക്സോഫീസില്‍ വിജയം കുറിക്കുമോ എന്നാണ് ഏവരും ഇപ്പോള്‍ ചിന്തിക്കുന്ന ഒരു കാര്യം. ആ സിനിമയുടെ സംവിധായകന്‍ വൈശാഖിനും ഇപ്പോള്‍ നല്ല സമയമാണ്. വിജയത്തിന്‍റെ നല്ല രാശിയിലാണ് ഇപ്പോള്‍ വൈശാഖ് ചവിട്ടിനില്‍ക്കുന്നത്.
 
അതുകൊണ്ടുതന്നെ നല്ല സമയത്ത് നില്‍ക്കുന്ന സംവിധായകന്‍റെയും നായകതാരത്തിന്‍റെയും ബലത്തില്‍ മഹാവിജയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ സമയവും സൂര്യശോഭപോലെ തിളക്കമുള്ളതായതിനാല്‍ രാജ 2ന്‍റെ വിജയത്തിന് മാറ്റുകൂടും.
 
തന്ത്രജ്ഞര്‍ വിജയികളാകും. ഒരു പ്രൊഡക്‍ട് എങ്ങനെ വില്‍ക്കണമെന്ന് അറിയുന്നവര്‍ക്ക് ബിസിനസ് വഴങ്ങും. ഈ പറഞ്ഞവരെല്ലാം തങ്ങളുടെ കലാസൃഷ്ടി എങ്ങനെ ജനങ്ങളിലേക്കെത്തിക്കുമെന്ന് അറിവുള്ളവരാണ്. അതുകൊണ്ടുതന്നെ 100 കോടി ക്ലബ് എന്നത് രാജ 2ന് അപ്രാപ്യമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ജനുവരി 3 ചൊവ്വാഴ്ച - നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കാത്തുവച്ചിരിക്കുന്നത് എന്താണ്?

ജ്യോതിഷത്തില്‍ ജന്‍‌മ നക്ഷത്രം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജന്‍‌മ രാശിയും. ഓരോ ...

news

2017ന്‍റെ രാജാവ് മമ്മൂട്ടി തന്നെ, പ്രതീക്ഷിക്കുന്നത് 300 കോടിയിലധികം കളക്ഷന്‍ !

2016 മോഹന്‍ലാലിന്‍റെ വര്‍ഷമായിരുന്നു എന്നതില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല. ...

news

“ദുര്‍ജ്ജനങ്ങള്‍ കാലക്രമേണ നല്ലവരാകില്ല, മത്തങ്ങ എത്ര പഴുത്താലും മധുരം രുചിക്കില്ല” - ചില ചാണക്യ സൂത്രങ്ങള്‍

ചാണക്യന്റെ ജ്ഞാനവും കൂർമ്മബുദ്ധിയുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ ...

news

തടസ്സനിവാരണത്തിനും ധനസമൃദ്ധിക്കും ശനീശ്വര പ്രദോഷ പൂജ

ആത്മാര്‍ത്ഥമായി വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ സംരക്ഷിക്കുന്നവനാണ് ശനീശ്വരന്‍. ...

Widgets Magazine