പ്രണവിനോട് തര്‍ക്കിച്ച് ജയിക്കാന്‍ എനിക്കാവില്ല: മോഹന്‍ലാല്‍

പ്രണവിനെക്കുറിച്ച് എല്ലാം മോഹന്‍ലാല്‍ തുറന്നുപറയുന്നു!

Pranav Mohanlal, Mohanlal, Priyadarshan, Jeethu Joseph, Mammootty, Renjith, Priyadarshan, പ്രണവ് മോഹന്‍ലാല്‍, മോഹന്‍ലാല്‍, ജീത്തു ജോസഫ്, മമ്മൂട്ടി, രഞ്ജിത്, പ്രിയദര്‍ശന്‍
Last Modified ചൊവ്വ, 3 ജനുവരി 2017 (19:49 IST)
മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് ഈ വര്‍ഷം നായകനായി അരങ്ങേറ്റം കുറിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സംവിധായകന്‍ ജീത്തു ജോസഫ് പ്രണവിനെ നായകനാക്കി ചെയ്യുന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിക്കഴിഞ്ഞു. ഏതുതരം സിനിമയായിരിക്കും അതെന്ന കാര്യത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തി അതീവ രഹസ്യമായാണ് ജീത്തു ജോസഫ് കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്.

മോഹന്‍ലാല്‍ വളരെ ജോളിയായ ഒരു മനുഷ്യനാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്നയാള്‍. എന്നാല്‍ അങ്ങേയറ്റം നിഷ്ഠയോടെയുള്ള ആത്മീയജീവിതവും സമാന്തരമായി കൊണ്ടുപോകുന്ന വ്യക്തി. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ മകന്‍ പ്രണവ് എങ്ങനെയായിരിക്കും? അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണ്? മോഹന്‍ലാല്‍ തന്നെ പറയുന്നത് കേള്‍ക്കൂ:

ഒരുപാട്‌ വായനയുള്ള വ്യക്തിയാണ് പ്രണവ്. ഫിലോസഫി പഠിച്ചയാളാണ്. അതിലാണ് പ്രണവിന്‍റെ വിശ്വാസവും ആത്മീയതയും. അയാളുടേത് സ്വന്തമായി വികസിപ്പിച്ചെടുത്ത തത്വചിന്തകളാണ്. അദ്ദേഹം അമ്പലത്തില്‍ പോകുന്നതോ പ്രാര്‍ത്ഥിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞാല്‍, ഒരു നേരം പ്രാര്‍ത്ഥിക്കുന്നത് കൊണ്ട് എന്തുഗുണമാണ് ഉള്ളതെന്ന് തിരിച്ച് ചോദിക്കും. പ്രണവിനോട് തര്‍ക്കിച്ച് കാര്യം തെളിയിക്കാന്‍ എനിക്കറിയില്ല - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :