Widgets Magazine Widgets Magazine
Widgets Magazine

എന്താണ് ജ്യോതിഷം ? ജ്യോതിഷത്തിൽ പറയുന്നതെല്ലാം ജീവിതത്തിൽ സംഭവിക്കുമോ ?

തിങ്കള്‍, 17 ജൂലൈ 2017 (12:14 IST)

Widgets Magazine
astrology, believe,  വിശ്വാസം, ജ്യോതിഷം

ജ്യോതിഷത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്ന നിരവധി ആളുകള്‍ ഇക്കാലത്തും നമുക്കിടയിലുണ്ട്. എങ്കിലും ജ്യോതിഷത്തിൽ പറയുന്ന പ്രവചനങ്ങളെല്ലാം ശരിക്കും ജീവിതത്തിൽ സംഭവിക്കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയവുമാണുള്ളത്. അതുപോലെ ജ്യോതിഷമെന്നത് തട്ടിപ്പാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. എന്താണ് ഇതിന്റെ വാസ്തവം. അറിയാം ചില കാര്യങ്ങള്‍...     
 
ജ്യോതിഷം എന്നത് ഒരു പ്രവചനമല്ല. അത് വെറും സൂചനകൾ മാത്രമാണ്. ഈ കാര്യം സംഭവിക്കുമെന്ന് ജ്യോതിഷമനുസരിച്ച് പറയാൻ സധിക്കില്ല. സംഭവിക്കാൻ സാധ്യതയുണ്ടെന്നു മാത്രമേ പറയാൻ കഴിയൂ. നമ്മള്‍ മുൻകരുതലുകൾ എടുക്കാന്‍ തയ്യാറായാല്‍ മാറ്റാൻ കഴിയുന്ന സൂചനകളാണു ജ്യോതിഷം എന്നാണ് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്. 
 
അതായത് നിങ്ങള്‍ക്കൊരു വാഹനാപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഒരു ജ്യോതിഷി പറയുകയാണെങ്കില്‍ വാഹനം ഉപയോഗിക്കുന്ന വേളയില്‍ അൽപം ശ്രദ്ധ ചെലുത്തുന്നതു നല്ലതല്ലേ എന്നാണ് ജ്യോതിഷം ചോദിക്കുന്നത്. ലോകത്തിലുള്ള എല്ലാ കാര്യങ്ങൾക്കും അതുപോലെ ജീവിതത്തിലുള്ള എല്ലാ കാര്യങ്ങൾക്കും ജ്യോതിഷത്തിലൂടെ പരിഹാരം കണ്ടെത്താനാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.
 
നമ്മുടെ ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടത്തിൽ ഏതുവഴി സ്വീകരിക്കണം എന്നറിയാതെ കുഴയുന്ന വേളയില്‍ ഒരു ജ്യോതിഷിയെ സമീപിച്ച് ഉത്തമമായ നിർദേശങ്ങൾ മാത്രം സ്വീകരിക്കാവുന്നതാണ്. അതല്ലാതെ ജ്യോതിഷത്തിൽ പറയുന്നതൊന്നും അതേപോലെ തന്നെ ജീവിതത്തിൽ സംഭവിക്കില്ലെന്ന കാര്യം മനസിലാക്കണം. ജ്യോതിഷത്തെ അന്ധമായി വിശ്വസിക്കാനും പാടില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

നിരാശയുടെ ഭാണ്ഡവും പേറിയാണോ ഓഫീസില്‍ ഒന്നും തിരിച്ചെത്തുന്നത് ? ഇതു തന്നെ കാരണം !

വീട്ടില്‍ നിന്ന് കൃത്യസമയത്ത് തന്നെ ഓഫീസിലെത്തിയാലും ഓഫീസ് സമയം കഴിഞ്ഞും സീറ്റില്‍ ...

news

ആകാശത്ത് പറന്നു നടക്കുന്നത് സ്വപ്‌നം കാണാറുണ്ടോ ?, എങ്കില്‍ നിങ്ങള്‍ ഭാഗ്യം ചെയ്‌തവരാണ്

നല്ല സ്വപ്‌നങ്ങള്‍ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഉറങ്ങുന്നതിന് മുമ്പുള്ള ...

news

നിങ്ങള്‍ മൃഗങ്ങളെ പതിവായി സ്വപ്‌നം കാണുന്നവരാണോ ?; അതിനുള്ള കാരണം ഇതാണ്

സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. ചില സ്വപ്‌നങ്ങള്‍ സന്തോഷിപ്പിക്കുകയും ...

news

മുലയൂട്ടുന്ന അമ്മമാർ ഭയക്കണോ ?; ദൃഷ്ടിദോഷം പരിഹരിക്കേണ്ടതാണ്, അല്ലെങ്കില്‍ പ്രശ്‌നമാണ്

എല്ലാവരിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. ഇതില്‍ തെറ്റും ...

Widgets Magazine Widgets Magazine