ആറ്റുകാൽ ഉത്സവത്തിന് തുടക്കമായി, പണ്ടാര അടുപ്പിൽ ദീപം പകർന്നു; പൊങ്കാല പ്രഭയിൽ തിളങ്ങി അനന്തപുരി

ശനി, 11 മാര്‍ച്ച് 2017 (10:58 IST)

ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. പണ്ടാര അടുപ്പിൽ ശാന്തി തീ പകർന്നു. അമ്മേ നാരായണാ, ദേവി നാരായണാ.. അനന്തപുരിയിൽ ഭക്തിസാന്ദ്രമായ വാക്കുകൾ മാത്രം. പ്രഭയിൽ മുഴുകി അനന്തപുരി. ഭക്തിഗാനങ്ങളും ഭക്തിസാന്ദ്രമായ മുഖങ്ങളും മാത്രമാണ് എങ്ങും അനുഭവിച്ചറിയാൻ കഴിയുന്നത്.
 
അനന്തപുരിയുടെ തെരുവുകളില്‍ പൊങ്കാല കലങ്ങള്‍ നിറഞ്ഞിട്ട് ദിവസങ്ങളായി. കലം, തവി, അടുപ്പ് കൂട്ടാനുള്ള കല്ല്, തുടങ്ങി പൊങ്കാലയൊരുക്കാന്‍ ഭക്തര്‍ക്ക് ആവശ്യമായതെല്ലാം നിരത്തിൽ തന്നെയുണ്ടായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്നവർ പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരാറില്ല. ഇത് വിൽപ്പനക്കാർക്ക് കച്ചവടം കൂടാൻ സഹായിക്കും.
 
കാലത്ത് മുതല്‍ ആറ്റുകാല്‍ ക്ഷേത്ര പരിസരവും അനന്തപുരിയുടെ വീഥികളത്രയും ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അടുപ്പുവെട്ടിന് ശേഷം ആറ്റുകാല്‍ ക്ഷേത്രതന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറി. തുടര്‍ന്ന് ലക്ഷക്കണക്കിന് ഭക്തരുടെ അടുപ്പുകളിൽ തീ പർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊങ്കാല ആറ്റുകാൽ പൊങ്കാല സ്ത്രീ ഭക്തി Pongala Women Attukal Pongala

ഉത്സവങ്ങള്‍

news

പൊങ്കാലയ്ക്കൊരുങ്ങി നഗരം; ഭക്തലക്ഷങ്ങൾ അണിനിരന്നു

പ്രാർത്ഥനയുടെ സായൂജ്യമായി ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം. ഭക്തലക്ഷങ്ങളാണ് പൊങ്കാല ...

news

പഞ്ചഭൂതാത്മകമായ ശരീരത്തെ അനുഗ്രഹവര്‍ഷിണിയായ ദേവിയുടെ പരമാത്മാവിൽ ലയിപ്പിക്കാന്‍ പൊങ്കാല

ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ...

news

ആഗ്രഹപൂര്‍ത്തികരണത്തിന് പ്രാര്‍ഥനയുടെ സായൂജ്യമായി ആറ്റുകാല്‍ പൊങ്കാല

ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ...

news

ക്ഷേത്രങ്ങൾ ഒരുങ്ങി; ഇന്ന് മഹാശിവരാത്രി

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ...