പൊങ്കാലയ്ക്കൊരുങ്ങി നഗരം; ഭക്തലക്ഷങ്ങൾ അണിനിരന്നു

ശനി, 11 മാര്‍ച്ച് 2017 (10:40 IST)

പ്രാർത്ഥനയുടെ സായൂജ്യമായി ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം. ഭക്തലക്ഷങ്ങളാണ് അർപ്പിയ്ക്കാൻ തലസ്ഥാനത്ത് അണിനിരന്നിരിക്കുന്നത്. രാവിലെ 10.45 ന് പണ്ടാര അടുപ്പിൽ തീ തെളിയ്ക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. 
 
സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്. വര്‍ഷത്തിലൊരിക്കലുള്ള പൊങ്കാലയിടാനായി കോടിക്കണക്കിന് ഭക്തരാണ് അമ്പലത്തിലെത്തുന്നത്. ഒരിക്കൽ പോലും മുടക്കാതെ സ്ഥിരമായി പൊങ്കാലയിടുന്ന സ്ത്രീകൾ നിരവധിയാണ്.
 
പൊങ്കാലയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.  പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.  ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്കിനൊപ്പം പുകയിലയ്‌ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ ചിത്രങ്ങൾ: 
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഉത്സവങ്ങള്‍

news

പഞ്ചഭൂതാത്മകമായ ശരീരത്തെ അനുഗ്രഹവര്‍ഷിണിയായ ദേവിയുടെ പരമാത്മാവിൽ ലയിപ്പിക്കാന്‍ പൊങ്കാല

ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ...

news

ആഗ്രഹപൂര്‍ത്തികരണത്തിന് പ്രാര്‍ഥനയുടെ സായൂജ്യമായി ആറ്റുകാല്‍ പൊങ്കാല

ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ...

news

ക്ഷേത്രങ്ങൾ ഒരുങ്ങി; ഇന്ന് മഹാശിവരാത്രി

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ...

news

മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയില്‍...

മഹാവിഷ്ണുവിനെയും ശിവനെയും ബ്രഹ്മാവിനെയും ബന്ധപ്പെടുത്തിയാണ് ശിവരാത്രി ഐതീഹ്യം. ...