Widgets Magazine

ആദ്യസെക്‌സ്; എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ !

ശനി, 26 നവം‌ബര്‍ 2016 (13:50 IST)

Widgets Magazine
sex, relationship, lifestyle, health സെക്‌സ്, ബന്ധം, ജീവിത രീതി, ആരോഗ്യം

സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആശങ്കകളും പ്രതീക്ഷകളും പേടിയുമെല്ലാമുള്ള ഒന്നായിരിക്കും ആദ്യത്തെ ലൈംഗികബന്ധം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്തരം കാര്യങ്ങള്‍ പ്രകടമാകുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ആശങ്കകള്‍ ഒഴിവാക്കുന്നതിനായി സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട പല രഹസ്യങ്ങളുമുണ്ട്.  എന്തെല്ലാമാണ് അവയെന്ന് നോക്കാം  
 
സെക്‌സില്‍ വളരെ പ്രധാ‍നപ്പെട്ട ഒന്നാണ് സുരക്ഷിതത്വം. ഗര്‍ഭധാരണം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സുരക്ഷിതവഴികള്‍ തേടേണ്ടത് അത്യാവശ്യമാണ്. അതുപോലെ ആദ്യസെക്‌സിലെ ബ്ലീഡിംഗും കന്യാചര്‍മ്മമെന്ന ചിന്തയുമെല്ലാം പല സ്ത്രീകളിലും ഭയമുളവാക്കുന്ന കാര്യമാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ മാത്രമേ കന്യാചര്‍മ്മം നഷ്ടപ്പെടൂവെന്ന ധാരണ തെറ്റാണെന്നാണ് ആദ്യം സ്ത്രീകള്‍ തിരിച്ചറിയേണ്ടത്.  
 
കന്യാചര്‍മഛേദനത്തിലൂടെ രക്തസ്രാവമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ട കാര്യമില്ല. അല്പസമയത്തിനകം തന്നെ ആ രക്തസ്രാവം നിലക്കുകയും ചെയ്യും. ആദ്യാനുഭവത്തില്‍ വേദനയുണ്ടാകുന്നത് സര്‍വസാധാരണയാണ്. ഇതിനെക്കുറിച്ചും ആശങ്കപ്പെടേണ്ട കാര്യമില്ല. സെക്‌സിനെ ഭയത്തോടെ വീക്ഷിക്കുന്നതാണ് ഇത്തരം വേദനയ്ക്കുള്ള ഒരു പ്രധാന കാരണമായി പറയുന്നത്.
 
ആദ്യമായാണ് സെക്സില്‍ ഏര്‍പ്പെടുന്നതെങ്കിലും നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പങ്കാളി ചെയ്യുകയാണെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ മടി കാണിക്കരുത്. അത്തരത്തില്‍ ചെയ്യാതിരിക്കുന്നത് ഭാവിയില്‍ സെക്‌സിനോടു തന്നെ വിരക്തി തോന്നാന്‍ കാരണമാകുകയും ബന്ധത്തെ തന്നെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നതിനു കാരണമാകുകയും ചെയ്യും. 
 
ശരീരവും മനസും പൂര്‍ണമായും അനുവദിക്കുമെങ്കില്‍ മാത്രമേ സെക്‌സിനൊരുങ്ങാവൂ. കഥകളിലും സിനിമകളിലും കാണുന്നതാണ് യഥാര്‍ത്ഥ സെക്‌സെന്ന ധാരണ പുലര്‍ത്തി സെക്‌സിനൊരുങ്ങരുത്. സെക്‌സില്‍ എല്ലാം പുരുഷന്റെ ഉത്തരവാദിത്വമാണെന്ന ധാരണ മാറ്റേണ്ടതും അത്യാവശ്യമാണ്. പങ്കാളിക്ക് ആദ്യതവണ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ ഇയാള്‍ പരാജയമാണെന്ന ചിന്തയോ കുറ്റപ്പെടുത്തലോ പാടില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഇതാണോ നിങ്ങളുടെ രക്തഗ്രൂപ്പ് ? എങ്കില്‍ ഇതാ ചില മുന്നറിയിപ്പുകള്‍ !

മറ്റ് രക്തഗ്രൂപ്പുള്ളവരെ അപേക്ഷിച്ച് ഒ രക്തഗ്രൂപ്പുള്ളവര്‍ നേതൃത്വഗുണം ഉള്ളവരും ഊര്‍ജം ...

news

യുവത്വം വീണ്ടെടുക്കാന്‍ നാലു രൂപ മാത്രം; ഒപ്പം ആരോഗ്യവും - പതിവാക്കണം ഈ എനര്‍ജി ഡ്രിങ്ക്

നാരങ്ങ വെള്ളം കുടിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ...

news

നിങ്ങളെക്കുറിച്ചുള്ള ഈ ചിന്തകള്‍ അവളില്‍ ഞെട്ടല്‍ ഉണ്ടാക്കും, തീര്‍ച്ച !

രോമാവൃതമായ നെഞ്ചോടുകൂടിയ പുരുഷന്മാരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുകയെന്നാണ് മിക്കവരും ...

news

ആന്റിബയോട്ടിക്സിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കണം, ശരീരം നശിക്കുകയാണ് !

അയേണ്‍, കാല്‍സ്യം തുടങ്ങിയ സപ്ലിമെന്റുകള്‍ ആന്റിബയോട്ടിക്‌സിന്റെ ഗുണം കുറയ്ക്കും. ...

Widgets Magazine Widgets Magazine