പ്രണയം പൂക്കുന്നത് ഇറ്റലിയില്‍ !

WEBDUNIA|
PRO
നിങ്ങളുടെ പ്രണയത്തെ ഒരു സര്‍വേ നടത്തി അളന്നാലോ? എത്ര ആത്മാര്‍ത്ഥയുണ്ട്, എത്രത്തോളം റൊമാന്‍റിക് ആണ്, പരസ്പരം പറ്റിക്കലാണോ പ്രണയിക്കലാണോ എന്നൊക്കെ ഒന്നങ്ങ് അളന്നാലോ? പലരുടെയും നെഞ്ചിടിപ്പ് കൂടി. പറ്റിക്കലാണല്ലേ പരിപാടി. ഇതുകേട്ട് പേടിച്ച് ആരെങ്കിലും മല്ലൂസിനെയും ഇന്ത്യന്‍സിനെയും പ്രണയിക്കേണ്ട എന്നു തീരുമാനിച്ച് കഴിഞ്ഞോ? എങ്കില്‍ നേരെ ഇറ്റലിക്കൊരു ഫ്ലൈറ്റ് പിടിച്ചോ?

വെറുതെ പറയുകയല്ല, ലോകത്തില്‍ വെച്ച് ഏറ്റവും അധികം പ്രണയാര്‍ദ്ര ഹൃദയങ്ങള്‍ ഉള്ളത് ഇറ്റലിയിലാണ്. പ്രണയദിനത്തോട് അനുബന്ധിച്ച് നടത്തിയ സര്‍വേയിലാണ് ഈ സത്യം മറനീക്കി പുറത്തു വന്നത്. ലോകത്തെ ഒന്നാം നമ്പര്‍ കാമുകര്‍ ഇറ്റലിക്കാരാ‍ണെന്ന് ഒരു ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേരും അഭിപ്രായപ്പെട്ടു. പ്രണയത്തിന്‍റെ കാര്യത്തില്‍ ഇറ്റലിക്കാരെ തോല്‍‌പ്പിക്കാന്‍ ഒരു രാജ്യവും പ്രണയാര്‍ദ്രമായിട്ടില്ലെന്ന് സാരം.

ഇവിടെയൊന്നും കറങ്ങി നടന്നിട്ട് കമിതാക്കളെ കിട്ടാത്തവര്‍ക്ക് എന്തായാലും ആശ്വാസിക്കാന്‍ വകയായി. എന്നാല്‍ പ്രണയിക്കാന്‍ ഇറ്റലി ഒന്നാമതാണെങ്കില്‍ എല്ലാറ്റിലും മുമ്പന്‍‌മാരായ അമേരിക്ക അതിനു മുകളിലായിരിക്കും എന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ തെറ്റി. ഏറ്റവും ബോറന്‍ പ്രണയങ്ങളാണ് അമേരിക്കയുടേത്. സര്‍വേ നടത്തിയ ചോക്ലേറ്റ് ബ്രാന്‍ഡ് റോളൊ ആണ് ഇക്കാര്യവും കണ്ടെത്തിയത്.

ആര്‍ദ്രമായ കാമുകഹൃദയങ്ങളുമായി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഫ്രാന്‍സ് ആണ്. 22% ആണ് ഫ്രാന്‍സില്‍ കമിതാക്കള്‍ കരസ്ഥമാക്കിയ വോട്ട്. 14 ശതമാനവുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുണ്ട്. നാലാം സ്ഥാനത്ത് സ്പെയിനും അഞ്ചാം സ്ഥാനത്ത് അയര്‍ലന്‍ഡുമാണ്. ഒരു ശതമാനം മാര്‍ക്ക് കിട്ടിയെങ്കിലും പ്രണയത്തിന്‍റെ കാര്യത്തില്‍ അമേരിക്ക വെരി വെരി വീക്ക്!

ഏറ്റവും കൂടുതല്‍ പ്രണയം എവിടെയാണ് തളിരിടുന്നതെന്ന് മനസ്സിലായല്ലോ? എങ്കില്‍ ഇനി നേരെ കോളജിലെ ഫ്രഞ്ച് ക്ലാസിലേക്ക് വെച്ചു പിടിച്ചോ?. ലോകത്തെ ഏറ്റവും വലിയ റൊമാന്‍റിക് ലാംഗ്വേജ് ഫ്രഞ്ച് ആണെന്ന് ഭാഷാ പണ്ഡിതന്‍‌മാര്‍ക്കിടയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടുഡേ ട്രാന്‍സ് ലേഷന്‍സ് എന്ന സംഘടന 320 ഭാഷകളിലായി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സെക്കന്‍ഡ് ലാംഗ്വേജ് ആയി ഫ്രഞ്ച് പഠിച്ചോളാന്‍ പറഞ്ഞപ്പോള്‍ കേട്ടാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?.

'AMOUR' എന്ന ഫ്രഞ്ച് വാക്കാണ് ലോകത്തെ റൊമാന്‍റിക് വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്. ‘amour' എന്നു പറഞ്ഞാല്‍ സ്നേഹം, പ്രണയം എന്നൊക്കെയാണ് അര്‍ത്ഥം. അടുത്ത് പ്രാവശ്യം അവളുടെ അടുത്ത് 'i amour you' എന്നു പറഞ്ഞേക്കാം എന്നല്ലേ ആലോചിച്ചത്? കളി നമ്മളോടാ!!!

സാരമില്ല. ഫ്രഞ്ച് പഠിക്കാന്‍ പറ്റിയില്ലെങ്കിലും അത്യാവശ്യം ഇറ്റാലിയന്‍ എങ്ങനെയെങ്കിലും പഠിക്കാന്‍ നോക്ക്. ഫ്രഞ്ച് കഴിഞ്ഞാല്‍ ഇറ്റാലിയനാണ് ഏറ്റവും പ്രണയാര്‍ദ്രമായ ലോക ഭാഷ. ഇറ്റാലിയനിലും സ്പാനിഷിലും ഉപയോഗിക്കുന്ന ‘bellissima' എന്ന വാക്കാണ് മൂന്നാമതായി എത്തിയിരിക്കുന്നത്. വളരെ മനോഹരമായത് എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം.

അമൂല്യവസ്തു (treasure) എന്ന് അര്‍ത്ഥം വരുന്ന 'tesoro' എന്ന സ്പാനിഷ്, ഇറ്റാലിയന്‍ വാക്കാണ് നാലാം സ്ഥാനത്ത് നില്ക്കുന്നത്. സ്പാനിഷിനെയും ഇംഗ്ലീഷിനെയും ബഹുദൂരം പിന്നിലാക്കിയാണ് ഇറ്റാലിയന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഒട്ടും പ്രണയാര്‍ദ്രമല്ലാത്ത രീതിയില്‍ ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറയുന്നത് ജപ്പാന്‍ ഭാഷയിലാണ്. അത് എങ്ങനെയാണെന്ന് അറിയണ്ടേ? "rydw i'n dy garu di". ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ പ്രണയാര്‍ദ്രമാകുമെന്നല്ലേ നിങ്ങള്‍ ചിന്തിച്ചത്. അതാണ് പ്രശ്നവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :